എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്.
എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെയും സരിത മത്സരിക്കുന്നത്. എറണാകുളത്ത് മത്സരിക്കുന്നതിനായി സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വൈ സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് അവര്‍ സമര്‍പ്പിച്ചത്.
എറണകുളം കളക്ട്രേറ്റിൽ നാംനിർദേശ പത്രിക വാങ്ങാൻ എത്തിയപ്പോഴായിരുന്നു എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതായി സരിത വ്യക്തമാക്കിയത്.
താൻ നൽകിയ പരാതിയിൽ പ്രതികളായവര്‍ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം. ഈ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനാണ് സ്ഥാനാര്‍ഥിയാകുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു.