ദുൽഖർ ഔട്ട്? അമ്മ മഴവില്ലിൽ സൂര്യയും!
അമ്മ മഴവില്ലിന് മാറ്റ് കൂട്ടാൻ നടിപ്പിൻ നായകൻ!
താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടനയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ വിശിഷ്ടാത്ഥിയായി എത്തുന്നത് തെന്നിന്ത്യയുടെ നടിപ്പിന്‍ നായകന്‍ സൂര്യ. പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന സൂര്യ ഞായറാഴ്ച്ച ഉച്ചക്ക് ആരാധകര്‍ക്കായി ടാഗോര്‍ തീയേറ്ററില്‍ സ്‌നേഹസംഗമവും നടത്തും.
കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. സൂര്യ എത്തുമെന്ന കാര്യത്തിൽ സംഘടനയും ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം, പരുപാടിയിൽ നിന്നും ദുൽഖർ സൽമാൻ വിട്ടുനിൽക്കുമെന്ന് സൂചന.
ഇന്നലെ നൃത്ത പരിശീലനത്തിനിടെ ദുൽഖറിന്റെ കാലിൽ പരിക്കേറ്റിരുന്നു. ഉടനെതന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് സാരമല്ലെന്നും, വിശ്രമം ആവശ്യമാണെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.