Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദുൽഖറിനെ വിട്ട് പോകാൻ ലോകത്തിലെ ഒരു പെണ്ണിനും പറ്റില്ല, എനിക്കും അങ്ങനെ തന്നെ’ - യുവനടിയുടെ വെളിപ്പെടുത്തൽ

എനിക്ക് അവരെ തേക്കാൻ കഴിയില്ലല്ലോ

ദുൽഖർ സൽമാൻ
, തിങ്കള്‍, 30 ഏപ്രില്‍ 2018 (15:09 IST)
മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ. മലയാളത്തിലും തമിഴിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ദുൽഖർ നായകനായ സി ഐ എ എന്ന ചിത്രത്തിൽ കാർത്തിക ആയിരുന്നു നായിക. കാർത്തിക തന്നെയാണ് മമ്മൂട്ടിയുടെ അങ്കിളിലേയും നായിക.
 
ഐ ഐ എ ഇറങ്ങിയത് മുതൽ കാർത്തിക കേൾക്കുന്ന ഒരു ചോദ്യമാണ് ‘എന്തിനാണ് ചിത്രത്തിൽ ദുൽഖറിനെ തേച്ചിട്ട് പോയത്’ എന്ന്. അങ്കിളിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ലൈവിലെത്തിയ കാർത്തികയ്ക്ക് ഇത്തവണയും ആ ചോദ്യം നേരിടേണ്ടി വന്നിരിക്കുകയാണ്. 
 
webdunia
ഇത്തവണ കാർത്തിക വ്യക്തമായ മറുപടി നൽകുന്നുണ്ട്. ‘ദുൽഖറിനെ ചതിക്കണമെന്നില്ലായിരുന്നു. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു പെണ്ണും ദുൽഖർ സൽമാനെ വിട്ട് പോകില്ല. പക്ഷേ ഞാൻ എന്ത് ചെയ്യാനാ... എന്റെ തിരക്കഥാക്രത്ത് അങ്ങനെ എഴുതിപ്പോയില്ലേ. എനിക്ക് അവരെ തേച്ചിട്ട് പോകാൻ പറ്റില്ലല്ലോ’ എന്നായിരുന്നു കാർത്തികയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടയ്ക്കൊരുങ്ങി മമ്മൂട്ടി, കുഞ്ഞാലിയില്‍ നോ കോമ്പ്രമൈസ്!