രണ്ട് ദിവസത്തെ കറക്കം, ഉറക്കവും ഭക്ഷണവും ട്രെയിനിൽ, ഫ്രഷ് ആയത് പ്ലാറ്റ്മോഫിലെ വാഷ് റൂമിൽ; വിഷ്ണുപ്രിയയുടെ ആ യാത്ര ഇങ്ങനെ

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (12:10 IST)
ദിവസങ്ങൾക്ക് മുൻപാണ് വയനാട് സ്വദേശിനിയായ വിഷ്ണുപ്രിയയെ ട്രെയിനിൽ നിന്നും കാണാതായത്. അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽ‌വേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലായിരുന്നു പെൺകുട്ടിയെ കണ്ടെത്താൻ റെയിൽ‌വേ പൊലീസിനെ സഹായിച്ചത്. 
 
മൊബൈൽ ഫോൺ പിടിച്ച് വാങ്ങിയതിൽ പ്രതിഷേധിച്ച് അച്ഛനോടും അമ്മയോടും പിണങ്ങി, വൈരാഗ്യം തീർക്കാനാണ് വീടു വിട്ടിറങ്ങിയതെന്ന് വിഷ്ണുപ്രിയ പൊലീസിനു മൊഴി നൽകി. വിഷ്ണുപ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തെ എതിർത്ത അച്ഛനുമായി പെൺകുട്ടി മിക്കദിവസവും വഴക്കിടുക പതിവായിരുന്നു. ചോറ്റാനിക്കര ആയിരുന്നപ്പോഴും ഇതേ കാര്യത്തിൽ അമ്മയുമായി വഴക്കിട്ടിരുന്നു. അമ്മയ്ക്ക് മനപൂർവ്വം ടെൻഷൻ നൽകാൻ വേണ്ടിയാണ് വിഷ്ണുപ്രിയ വീടു വിട്ടിറങ്ങിയത്.
 
കാണാതായ 2 ദിവസവും പെൺകുട്ടി ട്രെയിനിൽ തന്നെയായിരുന്നു. ഉറക്കവും ഭക്ഷണവും ട്രെയിനിനകത്തും ഫ്രഷ് ആകുന്നത് റെയിൽ‌വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിലെ വാഷ് റൂമിലും ആയിരുന്നു. ചോറ്റാനിക്കര - കോഴിക്കോട്, കോഴിക്കോട് - കോച്ചി, കൊച്ചി - തിരുവനന്തപുരം, തിരുവനന്തപുരം - കൊല്ലം എന്നിങ്ങനെയായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് റെയിൽ‌വേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments