Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക, പ്രശംസിച്ച് വാഷിങ്ടൺ പോസ്റ്റ്

കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക, പ്രശംസിച്ച് വാഷിങ്ടൺ പോസ്റ്റ്
, ശനി, 11 ഏപ്രില്‍ 2020 (08:48 IST)
ലോകമാകെ ഭീതി വിതച്ച കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിയ്ക്കുന്നതിൽ കേരളത്തിന്റെ രീതികളെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരീച്ചുകൊണ്ടാണ് വാഷിങ്ടൺ പോസ്റ്റിന്റെ പ്രശംസ. സംസ്ഥാനത്തെ ക്വറന്റീൻ നടപടികളും, റൂട്ട് മാപ്പും, സമ്പർക്ക പട്ടികയും തയ്യാറാക്കലും ഉൾപ്പടെയുള്ള കാര്യങ്ങൾ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. 
 
മികച്ച ചികിത്സ സർക്കാർ ഉറപ്പുവരുത്തി. 30 വർഷത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തെ തുടർന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്. ഉയർന്ന സാക്ഷരതയും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് കേരളം പ്രതിരോധ പ്രവർത്തനം നടത്തിയത് എന്നും വൈറസ് പരിശോധന നടത്തുന്നതിൽ കേരളം മുന്നിൽനിന്നു എന്നും വഷിങ്ടൺ പോസ്റ്റ് പറയുന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ലക്ഷം ആളുകൾ മരിച്ചതിന് കാരണം ലോകാരോഗ്യ സംഘടന, ചൈനയ്ക്കായി കണക്കുകൾ മറച്ചുവച്ചു: തുറന്നടിച്ച് ട്രംപ്