Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 മെഗാലോഞ്ച് ഇവന്റ്; മാറ്റുരയ്ക്കുന്നത് ഓഡിഷനുകളില്‍ പങ്കെടുത്ത 6000ലധികം പേരില്‍ നിന്നും തിരഞ്ഞെടുത്ത 35 പേര്‍

Star singer

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 മാര്‍ച്ച് 2025 (15:06 IST)
Star singer
മലയാളികള്‍ക്ക് നിരവധി സംഗീതപ്രതിഭകളെ നല്‍കിയ, സ്റ്റാര്‍ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓഡിഷനുകളില്‍ പങ്കെടുത്ത 6000- ല്‍ അധികം പേരില്‍  നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റില്‍, തങ്ങളുടെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 - ലെ മത്സരാര്‍ഥിയാകാനുള്ള  അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. 
 
മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമല്‍ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനല്‍ ഹെഡ് കിഷന്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചില്‍ വിശിഷ്ടാഥിതികളായി എത്തി. മിഥുനും വര്‍ഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകര്‍. സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റില്‍ മാര്‍ച്ച് 29 , 30 ( ശനി , ഞായര്‍ ) തീയതികളില്‍ രാത്രി 7 മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികള്‍ ഏറേ കാത്തിരുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 - ന്റെ  എപ്പിസോഡുകള്‍ ഏപ്രില്‍ 5 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
 
' സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 കേരളം പാടുന്നു ' - എന്ന ടാഗ് ലൈനിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കേരളം മുഴവന്‍ ഇപ്പോള്‍ സംഗീതമാമാങ്കം.കേരളത്തിന്റെ  വിവിധ കോഫി ഷോപ്പുകളില്‍ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Abhirami Suresh: 14 വർഷം ഞങ്ങളുടെ കുടുംബം കടന്നുപോയ അവസ്ഥ ചിന്തിച്ചു നോക്കു, എലിസബത്തിന് പൂർണ്ണ പിന്തുണയെന്ന് അഭിരാമി സുരേഷ്