ആധിപത്യം നഷ്ടമായി; കൂട്ടിന് ആരുമില്ലാതെ ആര്യയും വീണയും, വിശ്വസിക്കാനാകാതെ ഇരുവരും

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 28 ഫെബ്രുവരി 2020 (09:00 IST)
ബിഗ് ബോസ് സീസൺ 2 അൻപത് ദിവസങ്ങൾ പിന്നിട്ടതോടെ വൻ മാറ്റങ്ങളാണ് കാണുന്നത്. വീടിനുള്ളിൽ ആര്യ, വീണ, പാഷാണം ഷാജി എന്നിവരുടെ ആധിപത്യം ആയിരുന്നു ഇത്രയും നാൾ. രജിത് കുമാറിനെ കൂട്ടമായി ആക്രമിക്കാൻ ഇവർ മുന്നിലുണ്ടായിരുന്നു. എല്ലാത്തിനും ഏഷണി കുത്തിതിരുകി കൊടുത്തിട്ട് മാറിയിരുന്ന് ആസ്വദിക്കലായിരുന്നു ആര്യയുടെ മെയിൻ ഹോബി. 
 
എന്നാൽ, വൈൽഡ് കാർഡി റീ എൻ‌ട്രിയിലൂടെ അലസാന്ദ്ര, സുജോ, രഘു എന്നിവരും വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ അമൃത, അഭിരാമി എന്നിവരും എത്തിയതോടെ ആര്യ സംഘത്തിന്റെ ചീട്ട് കീറിയെന്ന് തന്നെ പറയാം. എവിടെ നിൽക്കണം, എവിടെ തുടങ്ങണം എന്നറിയാതെ അന്തംവിട്ട് നിൽക്കുന്ന ആര്യയെ ഇടയ്ക്കൊക്കെ കാണാം. 
 
ഇതുവരെ സന്തോഷവും പ്രസരിപ്പും പ്ലാനിംഗും എല്ലാം ആര്യയുടെ ആധിപത്യത്തിൽ ആയിരുന്നു. എന്നാൽ, മറ്റ് 5 പേർ എത്തിയതോടെ വിഷാദഭാവത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ആര്യയും വീണയും. ഈ ആഴ്ചയിലെ ഏറ്റവും ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ഇന്നലത്തെ എപ്പിസോഡ്. 
 
കാണാപ്പൊന്ന് ടാസ്കിൽ മോശം പെർഫോമൻസ് കാഴ്ച വെച്ച 2 പേരെ ജയിലിലേക്ക് അയക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നു രസകരം. തകർന്നിരിക്കുന്ന ആര്യയുടെയും വീണയുടെയും നെഞ്ചത്തേക്ക് അവസാന ആണിയും അടിച്ചത് സാന്ദ്രയും ജസ്‌ലയുമാണ്. ഇതോട് കൂടി ജസ്ല, സാന്ദ്ര എന്നിവർ ആര്യയുമായി പ്ലാൻ ചെയ്തല്ല നോമിനേഷ, തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് നിൽക്കുന്നതെന്ന് വ്യക്തം. ആരെ നോമിനേറ്റ് ചെയ്യണം എന്ന് നല്ല ബോധ്യം എല്ലാവർക്കും ഉണ്ടെന്ന് ഇവരോടൊക്കെ ഇടയ്ക്കിടക്ക് ആര്യ ഓർമിപ്പിക്കാറുണ്ട്. എന്നാൽ, സാന്ദ്രയും ജസ്ല്‌യും തങ്ങളുടെ പേരുകൾ പറയുമെന്ന് എന്തായാലും രണ്ടാളും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
 
രജിത്തിന്റെയും രഘുവിന്റെയും പേരുകളടക്കം ജയിലിലേക്ക് നിര്‍ദേശമായി വന്നെങ്കിലും ഏറ്റവുമധികം പേര്‍ പറഞ്ഞത് ആര്യയുടെയും വീണയുടെയും പേരുകളായിരുന്നു. അഭിരാമി, അമൃത, രജിത്, രഘു, സുജോ എന്നിവര്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും തങ്ങളുടെ പേരുകൾ പറയുമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, ജെസ്ലയും സാന്‍ഡ്രയും എതിരായി നിന്നത് വീണയെയും ആര്യയെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
 
ജയിലില്‍ പോയ ആര്യയും വീണയും തങ്ങള്‍ക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. എല്ലാവരും പ്ലാൻ ചെയ്താണ് തങ്ങളെ ജയിലിലാക്കിയതെന്ന് ആര്യ പറയുന്നുണ്ട്. എന്നാൽ, ഇത്രയും കാലം പ്ലാനിംഗിലൂടെ രജിതിനെ മാത്രം ടാർഗെറ്റ് ചെയ്തുകൊണ്ടിരുന്നവർക്ക് ഇത് പറയാൻ എന്താണ് യോഗ്യത. തങ്ങളുടെ പേരുകള്‍ പറയണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചെന്നും എന്നാല്‍ വ്യത്യസ്ത കാരണങ്ങള്‍ മുന്നോട്ടുവയ്ക്കണം എന്നായിരിക്കും തീരുമാനിച്ചിരിക്കുക എന്ന് ആര്യ ചൂണ്ടിക്കാട്ടി. ഏതായാലും ഇപ്പോഴത്തെ എപ്പിസോഡുകൾ കാണാൻ ഒരു രസമൊക്കെയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments