ആദ്യം പ്രണയം, പിന്നെ വിവാഹം, അതുകഴിഞ്ഞ് ഒളിച്ചോട്ടം; ബിഗ് ബോസിൽ നടക്കുന്നതെന്ത്?

ആദ്യം പ്രണയം, പിന്നെ വിവാഹം, അതുകഴിഞ്ഞ് ഒളിച്ചോട്ടം; ബിഗ് ബോസിൽ നടക്കുന്നതെന്ത്?

വ്യാഴം, 19 ജൂലൈ 2018 (13:08 IST)
ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസിലെ മത്സരങ്ങൾ മുറുകുകയാണ്. ടാസ്‌ക്കുകൾ തകർത്ത് ചെയ്യാനാണ് താരങ്ങളെല്ലാം മത്സരിക്കുന്നത്. വ്യത്യസ്‌തമായ പല ടസ്‌ക്കുകളും ബിഗ് ബോസ് നൽകുമ്പോൾ ചിലത് ഇവർക്കിടയിൽ കലഹം സൃഷ്‌ടിക്കുന്നു. ഇപ്പോൾ പ്രേക്ഷകരെ എന്റർടെയ്മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. 
 
കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നടന്ന ടാസ്‌ക്കാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. സുന്ദരി നീയും സുന്ദരൻ ഞാനും എന്നായിരുന്നു ബിഗ് ബോസ് നൽകിയ ആ ടാസ്‌ക്കിന്റെ പേര്. അംഗങ്ങൾ രണ്ടു ഗ്രൂപ്പ്കളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത്.
 
ബിഗ് ബോസ് ഹൗസ് നൽകിയ ടാസ്ക്കിൽ അതിഥിയ്‌ക്കായിരുന്നു വധുവാകാനുളള അവസരം ലഭിച്ചത്. ടാസ്ക്കിൽ അതിഥി റായ് വധുവാകുമ്പോൾ വരനായി എത്തുന്നത് ബഷീർ ബഷിയാണ്. ഇവരുടെ വിവാഹം ബിഗ് ബോസ് ഹൗസിൽ ചിരിപ്പടർത്തുകയായിരുന്നു. ഇവരുടെ വിവാഹത്തിന് മേൽ നോട്ടം വഹിച്ചത് അരിസ്റ്റോ സുരേഷായികരുന്നു. സ്‌കിറ്റിന്റെ ക്ലൈമാക്‌സിൽ അതിഥി ശ്രീനിയുടെ കൂടെ ഒളിച്ചോടിപ്പോകുന്നതായിരുന്നു.
 
കഴിഞ്ഞ ദിവസം ഷിയാസിന് കിട്ടിയ ടാസ്‌ക്കും ഇതിനോട് സാമ്യമുള്ളതായിരുന്നു. മൂന്ന് പേരോട് പ്രണയം തുറന്ന് പറയാനുള്ള ടാസ്‌ക്കായിരുന്നു അത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇതിനെ 30 യൂറോയ്ക്ക് റോഡ് സൈഡീന്ന്‌ പൊക്കിയതാകും’- മമ്മൂട്ടിയെ വിമർശിച്ച പാർവതിയെ തിരിഞ്ഞുകൊത്തി അതേ വാക്കുകൾ