കേസാകുമെന്ന് പേളി, ചാടിക്കോളാൻ സാബു- ബിഗ് ബോസ് ഹൌസിന്റെ മതിൽ ചാടി ഷിയാസ് ?!

ബിഗ് ബോസിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:06 IST)
ബിഗ് ബോസ് ആരംഭിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഷിയാസെന്ന മോഡൽ ഹൌസിനുള്ളിൽ എത്തുന്നത്. വന്നതിന്റെ രണ്ടാം ദിവസം മികച്ച മത്സരാർത്ഥിയായ പേളി മാണിയുമായി ഒരു വലിയ വഴക്ക് നടന്നു. പക്ഷേ, പിന്നീട് ഇവർ നല്ല കൂട്ടുകാർ ആവുകയായിരുന്നു.
 
ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും ലോലനാണ് താനെന്ന് താരം തെളിയിച്ചിരുന്നു. പറയുന്ന കാര്യമെന്താണെന്ന് കൃത്യമായി കേള്‍ക്കാതെയാണ് പലപ്പോഴും ഗെയിം കളിക്കാറുള്ളത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനും കൂടിയാണ് ഷിയാസ്. എടുത്തടിച്ചത് പോലെ പ്രതികരിക്കുന്നതിനാല്‍ മിക്കപ്പോഴും മറ്റുള്ളവരുമായി വഴക്കും ഉണ്ടാക്കിയിരുന്നു. 
 
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രമോയിൽ ഷിയാസ് മതിൽ ചാടാൻ ശ്രമിക്കുന്നതാണുള്ളത്. ഹൌസിനുള്ളിലുള്ളവരെല്ലാം തന്നെ കളിയാക്കുകയാണെന്നും പേളിയും അതിന് കൂട്ടുനിന്നുവെന്നുമെല്ലാം ഷിയാസ് ഇടയ്ക്ക് പറയുന്നുണ്ട്. വഴക്കിനൊടുവിൽ തനിക്ക് വീട്ടിൽ പോകണമെന്നും വാതിൽ തുറന്ന് തന്നില്ലെങ്കിൽ മതിൽ ചാടുമെന്നും ഷിയാസ് പറയുന്നുണ്ട്.
 
മതിൽ ചാടാനാണെങ്കിൽ ചാടട്ടെ എന്ന് സാബുവും പറയുന്നുണ്ട്. ഒപ്പം ഷിയാസിന്റെ വസ്ത്രങ്ങളടങ്ങിയ കവർ സാബു പുറത്തേക്ക് വലിച്ചെറിയുന്നുമുണ്ട്. വീട്ടിൽ പോകാനല്ലേ അവൻ പോട്ടേയെന്ന് പേളിയും പറയുന്നു. എന്നാൽ, ഷിയാസ് അതിരുകളെല്ലം ലംഘിച്ച് മതിൽ ചാടാനൊരുങ്ങുമ്പോൾ ‘അത് ചെയ്യരുതെന്നും കേസാകുമെന്നും’ പേളി പറയുന്നുണ്ട്. പക്ഷേ, മതിൽ ചാടി പുറത്തുകടക്കാൻ ശ്രമിക്കുന്ന ഷിയാസിനെയാണ് അവസാനം കാണിക്കുന്നത്.
 
അതേസമയം, ഇത് ബിഗ് ബോസിന്റെ സീക്രട്ട് ടാസ്ക് ആണെന്നും ഷിയാസും സാബുവും പേളിയും ചേർന്ന് ഹൌസിനുള്ളിൽ ഉള്ളവരെ പ്രാങ്ക് ആക്കുന്നതാണെന്നും ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരള ടാബ്ലോയും

എഐ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; Xന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

ചികിത്സാ പിഴവ് മൂലം കൈ നഷ്ടപ്പെട്ട ഒന്‍പതുകാരിയെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ്; കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments