ഇന്ദ്രനെ ചതിച്ചത് അനിരുദ്ധൻ ?! കാരണം സീത?

Webdunia
തിങ്കള്‍, 28 ജനുവരി 2019 (15:56 IST)
സീതയെന്ന സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു. എന്നാൽ, നായകനായ ഇന്ദ്രൻ കൊല്ലപ്പെട്ടതോടെ സീരിയലിന്റെ ഗതി ശരിയല്ലെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ ജഡായു ധർമനെന്ന കഥാപാത്രം സീതയുടെ അന്ത്യം കാണാനെത്തിയിരിക്കുകയാണ്. 
 
എന്നാൽ, ജഡായുവിനേക്കാൾ മറ്റൊരു വില്ലൻ സീരിയലിലുണ്ട് എന്ന് ഇപ്പോഴാണ് പുറത്തുവരുന്നത്. ജാനകിയുടെ ഭർത്താവായ അനിരുദ്ധന്റെ പുതിയ മുഖമാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. മറ്റാർക്കും അറിയാത്ത ഒരു ഭൂതകാലവും ചതിയന്റെ രൂപവും അനിരുദ്ധന് ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് സംവിധായകൻ. 
 
ഇന്ദ്രനെ കൊന്നതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘വില്ലൻ’ അനിരുദ്ധനാണെന്നാണ് സൂചന. നേരത്തേ ജാനകിയുടേയും ഇന്ദ്രന്റേയും വിവാഹം നിശ്ചയിക്കുകയും എന്നാൽ പിന്നീട് ഇത് മുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പകപോക്കലാണോ അനിരുദ്ധന്റേതെന്ന സംശയവും ഉണ്ട്. പക്ഷേ, ഇന്ദ്രനുമായി അനിരുദ്ധന് മറ്റാർക്കും അറിയാത്ത ചില ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പുതിയ സൂചന. ഏതായാലും വരും എപ്പിസോഡുകൾ സംഘർഷഭരിതമാകുമെന്ന് ഉറപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

അടുത്ത ലേഖനം
Show comments