Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ലക്ഷ്മി കഴിഞ്ഞ ദിവസം എവിക്ട് ആയിരുന്നു.

Lakshmi evicted from big boss

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (11:08 IST)
ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും മൂന്നാഴ്ച മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് കിരീടം നേടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. നിലവിൽ ഒൻപത് മത്സരാർത്ഥികളാണ് ഷോയിൽ ഇപ്പോഴുള്ളത്. ലക്ഷ്മി കഴിഞ്ഞ ദിവസം എവിക്ട് ആയിരുന്നു. 
 
വൈൽഡ് കാർഡ് എൻട്രിയായി എത്തി ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു ലക്ഷ്മി. ഷോയിൽ ലക്ഷ്മി നടത്തിയ ഒരു പരാമർശം ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. പ്രത്യേകിച്ച് ആദില- നൂറയെ തന്റെ വീട്ടിൽ കയറ്റില്ലെന്ന പരാമർശം. ഇതായിരുന്നു ലക്ഷ്മിക്ക് ഷോയിൽ ആരാധകർ കൂടാൻ കാരണം.
 
ഒരു ടാസ്കിന് പിന്നാലെ ആയിരുന്നു ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് ലക്ഷ്മി പറ‍ഞ്ഞത്. പിന്നാലെ വലിയ ചർച്ചകൾ നടന്നു. ഫാമിലി വീക്കിൽ ഇരുവരേയും സിറ്റൗട്ടിൽ ഇരുത്താമെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് അമ്മ പറഞ്ഞല്ലോ വീട്ടിൽ വരാമെന്ന തരത്തിൽ ആദിലയേയും നൂറയേയും ലക്ഷ്മി ക്ഷണിച്ചതും ഹൗസിനുള്ളിൽ കാണാൻ സാധിച്ചു. 
 
എന്നാൽ എവിക്ട് ആയതിന് പിന്നാലെ വീണ്ടും ഇരുവരേയും വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പിച്ച് തന്നെ ലക്ഷ്മി പറയുകയാണ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ലക്ഷ്മി ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
 
'നിലവിൽ നെവിൻ ആണ് എനിക്ക് ഇഷ്ടപെട്ട മത്സരാർത്ഥി. ​ഗെയിമറാണ് അവൻ. ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് മാറ്റിപ്പറയണമെന്നും തോന്നിയില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുണ്ട്', എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ