Select Your Language

Notifications

webdunia
webdunia
webdunia
webdunia

Abhirami Suresh: 14 വർഷം ഞങ്ങളുടെ കുടുംബം കടന്നുപോയ അവസ്ഥ ചിന്തിച്ചു നോക്കു, എലിസബത്തിന് പൂർണ്ണ പിന്തുണയെന്ന് അഭിരാമി സുരേഷ്

Abhirami Suresh: 14 വർഷം ഞങ്ങളുടെ കുടുംബം കടന്നുപോയ അവസ്ഥ ചിന്തിച്ചു നോക്കു, എലിസബത്തിന് പൂർണ്ണ പിന്തുണയെന്ന് അഭിരാമി സുരേഷ്

അഭിറാം മനോഹർ

, ചൊവ്വ, 18 മാര്‍ച്ച് 2025 (14:27 IST)
നടന്‍ ബാലയ്‌ക്കെതിരെ ദിവസവും പുതിയ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ആദ്യ ഭാര്യയായ അമൃത സുരേഷായിരുന്നു ബാലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടാമത് വിവാഹം ചെയ്ത എലിസബത്ത് ഉദയനാണ് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആരോപണ- പ്രത്യാരോപണങ്ങള്‍ ബാലയും എലിസബത്തും തമ്മില്‍ നടക്കുമ്പോള്‍ എലിസബത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി.
 
എലിസബത്തിനെ ബന്ധപ്പെടാനായി താനും അമൃതയും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതെയായെന്നും തങ്ങള്‍ക്കും എലിസബത്തിനും ഇടയില്‍ അവര്‍ അകലമുണ്ടാക്കിയെന്നും അഭിരാമി പറയുന്നു. എലിസബത്തിന് എന്തെങ്കിലും തരത്തില്‍ മാനസികമായി പിന്തുണ നല്‍കാന്‍ ശ്രമിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അഭിരാമി.
 
 എലിസബത്തിന് പിന്തുണ അറിയിക്കാന്‍ പലതവണ വിളിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് പോരാടാനാണ് എലിസബത്തിന്റെ തീരുമാനം. വാസ്തവത്തില്‍ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ പിന്തുണ എലിസബത്തിന് ലഭിക്കുന്നുണ്ട്. അതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. അയാള്‍ക്കൊപ്പം വെറും 2 വര്‍ഷം ജീവിച്ച എലിസബത്തിന് ഇത്രയേറെ ട്രോമയുണ്ടെങ്കില്‍ 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെ പറ്റി ചിന്തിച്ചു നോക്കു.
 
 ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ അയാള് പരിഗണിച്ചിട്ടില്ല. ഒരു അച്ഛനെന്ന നിലയില്‍ തന്റെ മകളോടും ഒരു ഉത്തരവാദിത്തവും അയാള്‍ കാണിച്ചിട്ടില്ല. അത് തന്നെ അയാള്‍ എത്തരക്കാരനാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ്. അഭിരാമി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Alappuzha Gymkhana: കോളേജ് അഡ്മിഷന് വേണ്ടി ബോക്സിംഗിന് പോകുന്ന പ്ലസ് ടു പിള്ളേരുടെ സിമ്പിൾ കഥ, ആലപ്പുഴ ജിംഖാനയുടെ കഥ പറഞ്ഞ് ഖാലിദ് റഹ്മാൻ