Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam: ലെസ്ബിയന്‍ കമിതാക്കളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ലക്ഷ്മി

ക്വീര്‍ വിഭാഗത്തിനെതിരെ വളരെ മോശം ഭാഷയിലാണ് ലക്ഷ്മി സംസാരിച്ചത്

Adhila Noora Ved Lakshmi Bigg Boss, Lakshmi Bigg Boss, ആദില, നൂറ, ബിഗ് ബോസ് മലയാളം, ലക്ഷ്മി ആദില നൂറ വിഷയം

രേണുക വേണു

, ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (09:23 IST)
Ved Lakshmi

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയായി എത്തിയ വേദ് ലക്ഷ്മിക്കെതിരെ പ്രേക്ഷകര്‍. ലെസ്ബിയന്‍ കമിതാക്കളായ ബിഗ് ബോസ് സെവനിലെ മത്സരാര്‍ഥികള്‍ ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതാണ് ലക്ഷ്മിയെ വെട്ടിലാക്കിയിരിക്കുന്നത്. 
 
ക്വീര്‍ വിഭാഗത്തിനെതിരെ വളരെ മോശം ഭാഷയിലാണ് ലക്ഷ്മി സംസാരിച്ചത്. 37-ാം ദിവസം എപ്പിസോഡ് 38 ലാണ് ലക്ഷ്മി ബിഗ് ബോസ് വീട്ടിലെ തന്നെ സഹമത്സരാര്‍ഥികളെ അധിക്ഷേപിച്ചു സംസാരിച്ചത്. 
 
ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്കായ ചെരുപ്പ് നിര്‍മിക്കല്‍ കമ്പനി ടാസ്‌കിന്റെ സമയത്താണ് ആദിലയെയും നൂറയെയും പരോക്ഷമായി ലക്ഷ്മി അധിക്ഷേപിച്ചത്. മറ്റൊരു മത്സരാര്‍ഥിയായ അക്ബറിനോടു സംസാരിക്കുമ്പോഴായിരുന്നു ഇത്. 
 
' സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അവര്‍ക്കു സപ്പോര്‍ട്ടുമായി നില്‍ക്കാന്‍ എനിക്ക് അത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്തു തന്നത്താന്‍ നില്‍ക്കുന്നവരാണെങ്കില്‍ റെസ്പക്ട് ചെയ്‌തേനെ. ഇത് തന്നത്താന്‍ നില്‍ക്കുന്നവരല്ല. വീട്ടിലേക്ക് പോലും കയറ്റാത്തവള്‍മാരാണ്,' എന്നാണ് ലക്ഷ്മി ടാസ്‌ക്കിനിടെ പറയുന്നത്. 
ക്വീര്‍ വിഭാഗത്തെ പൂര്‍ണമായി അധിക്ഷേപിക്കുകയാണ് ലക്ഷ്മി ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ച് ആദിലയോ നൂറയോ ഇതുവരെ ബിഗ് ബോസ് വീടിനുള്ളില്‍ പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ വരുന്ന വാരാന്ത്യ എപ്പിസോഡില്‍ ലക്ഷ്മിക്കെതിരെ നടപടിയെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah Chapter One: 'ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെന്ന് ദുൽഖർ പറഞ്ഞു': കല്യാണി