Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് മസ്താനി പുറത്ത്
ബിഗ് ബോസിലെത്തി വെറും രണ്ടാഴ്ച കൊണ്ടാണ് മസ്താനി പുറത്തായത്
Mastani - Bigg Boss Malayalam
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ നിന്ന് മസ്താനി പുറത്ത്. പ്രേക്ഷക വിധിപ്രകാരം മസ്താനിയെ പുറത്താക്കുകയാണെന്ന് അവതാരകന്‍ മോഹന്‍ലാല്‍ അറിയിച്ചു.
ബിഗ് ബോസിലെത്തി വെറും രണ്ടാഴ്ച കൊണ്ടാണ് മസ്താനി പുറത്തായത്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഏറ്റവും മോശം സ്ട്രാറ്റജിയിലൂടെയാണ് മസ്താനി മുന്നോട്ടുപോയത്. അതിനാല്‍ തന്നെ ജനപിന്തുണയും കുറവായിരുന്നു.
മസ്താനി ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് സഹമത്സരാര്‍ഥികളില്‍ പലരും വലിയ സന്തോഷത്തിലായിരുന്നു. ആര്യന്‍ തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ക്യാമറയില്‍ നോക്കി ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് മസ്താനി ബിഗ് ബോസില്‍ എത്തിയത്.