Bigg Boss Malayalam Season 7, Day 1: ആദ്യദിനം തന്നെ അടി തുടങ്ങി, എല്ലാവരുടെയും ടാര്‍ഗറ്റ് രേണു സുധി; ക്യാപ്റ്റനായി അനീഷ്
Bigg Boss Malayalam Season 7 Updates: കോമണര്‍ ആയി ബിഗ് ബോസിലേക്ക് എത്തിയ അനീഷ് ആണ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍
Bigg Boss Malayalam Season 7 Day 1
Bigg Boss Malayalam Season 7, Day 1: ബിഗ് ബോസ് മലയാളം സീസണ്‍ 7 ആദ്യ ദിനം തന്നെ ഹൗസില്‍ തമ്മിലടി. രേണു സുധിയെ ടാര്‍ഗറ്റ് ചെയ്യുകയാണ് മറ്റു മത്സരാര്‍ഥികളില്‍ പലരും. ആദ്യദിനം തന്നെ ഇങ്ങനെയാണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീ പാറുമെന്ന് ഉറപ്പ്.
കോമണര്‍ ആയി ബിഗ് ബോസിലേക്ക് എത്തിയ അനീഷ് ആണ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍. പതിവുപോലെ ക്യാപ്റ്റനെ നോമിനേഷന്‍ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കും. അങ്ങനെ ആദ്യ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയയിലേക്ക് കടന്ന സമയത്താണ് തനിക്കു തലവേദനയാണെന്ന് രേണു സുധി പറയുന്നത്.
തലവേദനയാണെന്നു പറഞ്ഞ് രേണു സഹമത്സരാര്‍ഥികളായ ആദിലയുടെയും നൂറയുടെയും മടിയില്‍ കിടക്കുന്നുണ്ട്. തനിക്ക് സഹിക്കാന്‍ പറ്റാത്ത തലവേദനയാണെന്നും മരുന്ന് വേണമെന്നും ഇതിനിടെ രേണു ആവശ്യപ്പെടുന്നു. ക്യാപ്റ്റന്‍ അനീഷ് ഈ സമയത്ത് രേണുവിനെ പിന്തുണയ്ക്കുകയും ബിഗ് ബോസിനോടു രേണുവിനായി മരുന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ നോമിനേഷന്‍ പ്രക്രിയ കഴിഞ്ഞപ്പോള്‍ രേണു വളരെ കൂളായി നടക്കുന്നതാണ് മറ്റു മത്സരാര്‍ഥികള്‍ കണ്ടത്. ഇത് അപ്പാനി ശരത്ത്, അഭിലാഷ്, ഷാനവാസ് തുടങ്ങിയവരെ പ്രകോപിപ്പിച്ചു. പെട്ടന്ന് തലവേദന മാറിയല്ലോ എന്ന് ഇവരെല്ലാം രേണുവിനെ പരിഹസിച്ചു. 'മെഡിക്കല്‍ മിറാക്കിള്‍' എന്നാണ് രേണുവിനെ ഉന്നംവെച്ച് മറ്റുള്ളവര്‍ പരിഹസിച്ചത്.
ഇതിനിടെ ഷാനവാസ് ക്യാപ്റ്റന്‍ അനീഷിനെതിരെയും തിരിഞ്ഞു. താനും തലവേദനയെടുക്കുന്നതായി പറഞ്ഞിരുന്നെന്നും ക്യാപ്റ്റന്‍ അതിനെ മുഖവിലയ്‌ക്കെടുത്തില്ലെന്നുമാണ് ഷാനവാസിന്റെ ആരോപണം. എന്നാല്‍ ഷാനവാസിനു തലവേദനയാണെന്നു തന്നോടു പറഞ്ഞിട്ടില്ലെന്ന് അനീഷ് മറുപടി നല്‍കി. രേണുവിനു തലവേദന വന്നപ്പോള്‍ നല്‍കിയ പരിഗണന എന്തുകൊണ്ട് ഷാനവാസിനു തലവേദനയാണെന്നു പറഞ്ഞപ്പോള്‍ കൊടുത്തില്ലെന്ന് അപ്പാനി ശരത്ത്, അഭിലാഷ് തുടങ്ങിയവര്‍ അനീഷിനോടു ചോദിക്കുന്നുണ്ട്.
അതേസമയം ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ പ്രതികൂല വോട്ടുകള്‍ നേടി നോമിനേഷന്‍ പട്ടികയില്‍ ആദ്യസ്ഥാനത്ത് എത്തിയിരിക്കുന്നത് ശൈത്യയാണ്. മുന്‍ഷി രഞ്ജീത്ത്, ജിസിലി, നെവിന്‍, രേണു, ആര്യന്‍, അനുമോള്‍, ശാരിക എന്നിവരും ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്.