നിങ്ങൾക്ക് സ്വന്തമായി ഡ്രോൺ ഉണ്ടെങ്കിൽ അത് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടുന്ന അവസാന തീയതി ഈ മാസം 31 ആണ്. രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ശിക്ഷ നേരിടേണ്ടി വരും.
ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ വഴിയും സാധ്യമാകും. ഇതിനായി ആവശ്യമായ രേഖകൾ: ആധാർ കാർഡ്, പാസ്‌പോർട്ടിന്റെ കോപ്പി, വിവിധ കോണുകളിൽ നിന്നായി ഡ്രോണിന്റെ 3 തരം ചിത്രങ്ങൾ. കമ്പനിയുടെ സീരിയൽ നമ്പർ ചിത്രത്തിൽ നിർബന്ധമായും പതിഞ്ഞിരിക്കണം. മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ബാങ്ക് സ്റ്റേറ്റ്മെന്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധം.