Select Your Language

Notifications

webdunia
webdunia
webdunia
webdunia

എവിടെയാണ് അഗ്നികോൺ ? അറിയൂ...

എവിടെയാണ് അഗ്നികോൺ ? അറിയൂ...
, ശനി, 18 ജൂലൈ 2020 (15:29 IST)
അഗ്നി കോണിന് വീടുകളിൽ വലിയ പ്രാധാന്യമാണുള്ളത്. വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഇടം കൂടിയാണ് അഗ്നികോൺ. വീടുകളിൽ അടുക്കള പണിയുന്നതിനുള്ള ഉത്തമ സ്ഥാനമാണിത്. എന്നാൽ പലപ്പോഴും അഗ്നികോണിൽ മുറികൾ പണിത് കാണാറുണ്ട്. അത് അത്യന്തം ദോഷകരമാണ്.
 
വാസ്തുവിന്റെ തെക്ക് കിഴക്കേ മൂലയാണ് അഗ്നികോൺ. അഗ്നി ദേവനാണ് ഈ ദിക്കിന്റെ അധിപൻ. അഗ്നികോണിൽ വരുത്തുന്ന ചെറിയ പിഴവു പോലും വലിയ ദോഷങ്ങൾക്ക് വഴിവക്കും. സുര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടമായിരിക്കണം അടുക്കള എന്ന് വാസ്തു ശാസ്ത്രത്തിൽ കൃത്യമായി പറയുന്നുണ്ട്. വടക്ക് കിഴക്ക്, തെക്ക് കിഴക്ക് മൂലകളാണ് അടുക്കള പണിയാൻ ഉത്തമം.
 
വീടിന്റെ കോണുകളിൽ കുറിമുറികൾ പണിയാൻ പാടില്ല. അഗ്നി കോണിൽ കുളിമുറികൾ പണിയുന്നത് അത്യന്തം ദോഷകരമാണ്. വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയും ഈ ഭാഗത്ത് സ്ഥാപിക്കരുത്. പൂജാമുറികൾക്ക് ഒട്ടും അനുയോജ്യമായ ഇടമല്ല അഗ്നികോൺ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവപ്പാണോ നിങ്ങളുടെ ഇഷ്ടനിറം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !