Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിവായി വീട്ടില്‍ കള്ളന്‍ കയറുന്നുണ്ടോ ?; എങ്കില്‍ വാസ്‌തുവാണ് വില്ലന്‍

പതിവായി വീട്ടില്‍ കള്ളന്‍ കയറുന്നുണ്ടോ ?; എങ്കില്‍ വാസ്‌തുവാണ് വില്ലന്‍

പതിവായി വീട്ടില്‍ കള്ളന്‍ കയറുന്നുണ്ടോ ?; എങ്കില്‍ വാസ്‌തുവാണ് വില്ലന്‍
, വെള്ളി, 18 മെയ് 2018 (10:50 IST)
വീട് പണിയുമ്പോള്‍ വാസ്‌തു നോക്കേണ്ടത് അത്യാവശ്യമാണ്. ഗൃഹത്തിന്റെ ദോഷങ്ങള്‍ മാറാനും ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും വാസ്‌തുപരമായ കണക്കുകള്‍ നോക്കേണ്ടത് അത്യാവശ്യമാണ്.

വീട് നിര്‍മാണത്തില്‍ വാസ്‌തു നോക്കുമ്പോള്‍ പലരും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യുന്ന ഒന്നാണ് തിഥിദോഷം. വീടിന്റെ ചുറ്റളവിനെ എട്ടുകൊണ്ട് ഗുണിച്ച് മുപ്പതുകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടസംഖ്യയാണ് വീടിന്റെ തിഥി എന്നു പറയുന്നത്.

ശിഷ്ടസംഖ്യ ഒന്നായാല്‍ വെളുത്തപക്ഷത്തിലെ പ്രഥമവും, ശിഷ്ടസംഖ്യ പതിനേഴായാല്‍ കറുത്തപക്ഷത്തിലെ ദ്വിതീയവും ആണ് ആ വീടിന്റെ തിഥി എന്നു ചുരുക്കം. തിഥി ദോഷം സംഭവിച്ചാല്‍ വീട്ടില്‍ പതിവായി കള്ളന്‍ കയറുമെന്നും ഗൃഹത്തിന് കേടുപാടുകള്‍ വരുത്തുമെന്നുമാണ് ശാസ്ത്രം പറയുന്നത്.

തിഥി നാലായി വരുന്ന വീടുകളിലാണ് കള്ളന്‍ കയറുക. വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലെങ്കില്‍ കൂടി തിഥി ദോഷമുള്ള വീടുകളിലേക്ക് കള്ളന്റെ ദൃഷ്‌ടി പതിയും. വിലപ്പെട്ട വസ്തുവകകള്‍ ലഭിക്കാതെ വരുമ്പോള്‍ വസ്‌തുവകകള്‍ നശിപ്പിക്കാനുള്ള പ്രേരണ കള്ളനില്‍ ഉണ്ടാകും.

തിഥി ദോഷം മാറാനുള്ള ഏകവഴി വീടിന്റെ കണക്കുകളില്‍ വ്യത്യാസം വരുത്തി അല്‍പ്പന്‍ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്‌താല്‍ മതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റക്കൊലുസിൽ ട്രെൻഡിയാകുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.!