Publish Date: Thu, 17 May 2018 (14:11 IST)
Updated Date: Thu, 17 May 2018 (14:20 IST)
മാനസികമായ പ്രശ്നങ്ങൾ നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാറുണ്ട്. സാമ്പത്തികമായോ തൊഴിൽപരമായോ ഉള്ള പല പരാജയങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം മാനസ്സികമായ തകർച്ചയാണ്. എന്നാൽ ഇത്തരം പ്രശനങ്ങളെ മറികടക്കാൻ ജ്യോതിഷത്തിൽ ഒരു മർഗ്ഗം ഉണ്ട്.
രത്നധാരണ;ത്തിലൂടെ മാനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉത്തേജിപ്പിക്കാനാകും എന്നാണ് ജ്യോതിഷികൾ പറായുന്നത്. ജാതകപരമായ ദോഷങ്ങളെ പോലും അനുകൂലമാക്കാൻ രത്നധാരണത്തിലൂടെ സാധിക്കും എന്നതാണ് സത്യം.
നമ്മളുടെ ശരീരത്തിൽ ഉറങ്ങിക്കിടകുന്ന ഊർജ്ജത്തെ പുറത്തുകൊണ്ടുവരാനും ഇതിലൂടെ ശരീത്തിനും മനസിനും ഉന്മേഷം പകരാനം രത്നധാരനത്തിലൂടെ സാധിക്കും. രത്നങ്ങൾക്ക് സദാ പോസിറ്റീവ് എനേർജ്ജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട് എന്നതിനാലാണ് ദോഷങ്ങൾ അകലാനുള്ള പ്രധാന കാരണം.
എന്നാൽ എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നതും വളരെ പ്രധാനമാണ്. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം ധരിക്കേണ്ട രത്നങ്ങൾ തിരഞ്ഞെടുക്കരുത്. ഇക്കാര്യങ്ങളിൽ വിദഗ്ധനായിട്ടുള്ള ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരം ജാതകത്തിന് അനുയോജ്യമായ രത്നങ്ങൾ മാത്രമേ ധരിക്കാവു.