Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭകാലത്തെ ഛര്‍ദ്ദിയെ ഇനി പേടിക്കേണ്ട; പരിഹാരം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട് !

ഗര്‍ഭകാല ഛര്‍ദ്ദിക്ക് പരിഹാരം പച്ചവെള്ളം

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (16:44 IST)
ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഏറ്റവും വലിയ വിനയായി തീരുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി പല പ്രതിവിധികളും തേടുന്നവരാണ് മിക്ക ഗര്‍ഭിണികളും. ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അത് വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഏത് രോഗത്തിനും പരിഹാരം നല്‍കുന്ന ഒന്നായ ഇഞ്ചി കഴിക്കുന്നതും ഛര്‍ദ്ദിക്ക് പരിഹാരമാണ്. കര്‍പ്പൂര തുളസിയില ഒരു പാത്രത്തിലിട്ട് തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. 
 
നാരങ്ങയുടെ നീര് കഴിക്കുന്നതും ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായിക്കും. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും ഈ പ്രശ്നത്തെ ഇല്ലാതാക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിലൂടെ ഛര്‍ദ്ദിക്കാന്‍ വരുന്ന പ്രവണത ഇല്ലാതാക്കാം. തൈര് കഴിക്കുന്നതും ഇതിന് മികച്ച പരിഹാരമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാത്തിനും എഐയുടെ സഹായം തേടുന്നു, വിദ്യാർഥികളുടെ ചിന്താശേഷിയെ ബാധിക്കുന്നതായി പഠനം

ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് കൂടി ചേർക്കാം, അതിശയകരമായ ഗുണങ്ങൾ അറിയാം

നിങ്ങള്‍ക്ക് സ്ഥിരമായ വായ്‌നാറ്റമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്കുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments