Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗാഭ്യാസത്തിലൂടെ അതീന്ദ്രിയജ്ഞാനം ലഭിക്കുമോ?

യോഗാഭ്യാസത്തിലൂടെ അതീന്ദ്രിയജ്ഞാനം ലഭിക്കുമോ?

ഗേളി ഇമ്മാനുവല്‍

, വെള്ളി, 28 ഫെബ്രുവരി 2020 (08:28 IST)
യോഗാസനം പഠിക്കുന്നതു കൊണ്ട് അതിന്ദ്രീയ ശക്തികള്‍ നമുക്ക് വഴങ്ങുമോ? യോഗാസനം ശീലമാക്കിയ വ്യക്തി ജലത്തില്‍ പൊങ്ങിക്കിടന്നെന്നും മറ്റും മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത് വിശ്വസനീയമാണോ? യോഗാസനത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത്.
 
അതിന്ദ്രീയ ശക്തികള്‍ യോഗാഭ്യാസത്തിലൂടെ സ്വായത്തമാക്കാമെന്നുള്ളത് വിശ്വസനീയമാണോ എന്നുള്ളത് യോഗാഭ്യാസം പരിശീലിക്കുന്ന ഒരാളെ ധര്‍മ്മ സങ്കടത്തില്‍ പെടുത്തും. എന്നാല്‍, യോഗാഭ്യാസം സംബന്ധിച്ചുള്ള പുസ്തകങ്ങളില്‍ വിവരിച്ചിട്ടുളള പ്രാണായാമവും മറ്റു പരിശീലിക്കുന്നത് വഴി മികച്ച ഫലം ആണ് മനുഷ്യനുണ്ടാകുന്നത് എന്നതിനാല്‍ അതിന്ദ്രീയ ശക്തികള്‍ സംബന്ധിച്ചുള്ള വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനുമാകില്ല.
 
എട്ട് തരം അതിന്ദ്രീയ ശക്തികളെ കുറിച്ചാണ് പൊതുവെ വിവരിച്ച് കാണപ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യത്തേതാണ് ‘അനിമ’. ഒരു ആറ്റത്തിന്‍റെ അത്രയും ചെറുതാകാന്‍ ഒരാള്‍ക്ക് കഴിയുന്നതാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. രാവണന്‍റെ കൊട്ടാരത്തില്‍ ഹനുമാന്‍ കടന്നു കയറിയത് ഈ വിദ്യ ഉപയോഗിച്ചാണെന്ന് കരുതപ്പെടുന്നു.
 
ഭാരമില്ലാത്ത അവസ്ഥയായ ‘ലഗിമ ’ ആണ് അടുത്തത്. ഈ മാര്‍ഗ്ഗത്തിലുടെ ആണ് മറ്റ് സഹായങ്ങളില്ലാതെ ജലത്തിലൂടെ നടക്കുന്നതിനും വായുവിലുടെ പറക്കാനും കഴിയുമെന്ന് ചിലര്‍ അവകാശപ്പെടുന്നത്. അതിന്ദ്രീയ ശക്തികളില്‍ മൂന്നാമത്തേത് ‘മഹിമ’ ആണ്. ഒരാള്‍ക്ക് ഭീമാകാരമായ രൂപം ധരിക്കാന്‍ കഴിയുന്നതിനെ ആണ് ഇത് സുചിപ്പിക്കുന്നത്. രാമായണത്തില്‍ കടല്‍ കടന്ന് ഹനുമാന്‍ ലങ്കയിലേക്ക് പോകുന്നത് ഭീമാകാരമായ രൂപം സ്വീകരിച്ചാണെന്നത് സ്മരണീയമാണ്.
 
നാലാമത്തേത് ‘ഗരിമ’ ആണ്. ഒരാള്‍ക്ക് വലിയ ഭാരം സ്വയം ഉണ്ടാക്കുന്നതിന് ഇതിലുടെ കഴിയും. മഹാഭാരതത്തില്‍ ഭീമസേനന്‍ ചില അവസരങ്ങളില്‍ ഇത് സ്വീകരിക്കുന്നുണ്ട്. അഞ്ചാമത്തെ ശക്തി ‘പ്രപ്തി’ എന്ന് അറിയപ്പെടുന്നു. ക്ഷണ നേരം കൊണ്ട് എത്ര ദൂരത്തും എത്തിച്ചേരുന്നതിനുള്ള കഴിവാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്.
 
‘പ്രകമ്യ’ ആണ് അതിന്ദ്രീയ ശക്തികളില്‍ ആറാമത്തേത്. ആഗ്രഹിക്കുന്നത് എന്തും കൈക്കലാക്കുന്നതിനുള്ള കഴിവാണ് ഇത്. ‘വൈഷ്ടവ’ ആണ് ഏഴാമത്തെ അതിന്ദ്രീയ ശക്തി. മറ്റ് വസ്തുക്കളെ നിയന്ത്രിക്കുന്നതിനുള്ള കഴിവിനെ ആണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. അവസാനത്തെ അതിന്ദ്രീയ ശക്തി ‘ഇഷ്ടാവ’ ആണ്. ഒരു വസ്തുവിനെ സൃഷ്ടിക്കാനും അതിനെ നശിപ്പിക്കാനും ഇതിലൂടെ കഴിയും. ഒരാള്‍ക്ക് സ്വായത്തമാക്കാവുന്ന വിദ്യയില്‍ അങ്ങേയറ്റത്തേതാണ് ഇത്. ഈശ്വരന് സമാനമായ ശക്തി ആണ് ഇതു കൊണ്ട് ലക്‍ഷ്യമാക്കുന്നത്.
 
ഇത്തരം ശക്തികള്‍ സ്വായത്തമാക്കുക പ്രയാസകരമാണ്. ചിട്ടയായ പരിശ്രമമാണ് ഈ കഴിവുകള്‍ സ്വായത്തമാക്കാനുള്ള വഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരവും മനസും ഉണരാന്‍ യോഗ!