Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

വൃശ്ചികം
കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോ‍ലിക്കായി നിയമിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.