കുംഭം
ഈ ആഴ്ച പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില് സംബന്ധിക്കും. 25, 27 തീയതികളില് ഏര്പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല് ശ്രദ്ധ നല്കണം. സര്ക്കാര് കാര്യങ്ങളില് അനുകൂലമായ തീരുമാനമുണ്ടാകും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും.