കര്ക്കടകം
മരാമത്ത് പണികളില് കൂടുതലായി ഏര്പ്പെടും. പൊതുവേ നല്ല വാരമാണിത്. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും. വ്യാപാരത്തിലുള്ള എതിര്പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ് ഇടപാടുകള് തീര്ക്കും. കിട്ടാനുള്ള പഴയ ബാക്കികളെ വസൂലാക്കും. സഹപ്രവര്ത്തകര് നല്ല സഹകരണം കാണിക്കും. ദാമ്പത്യ ബന്ധത്തില് മെച്ചമുണ്ടാകും. വീട്ടില് മംഗള കര്മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയ തോതില് പണപ്രശ്നങ്ങള് പലതുണ്ടാകും.