തുലാം
ആഴ്ച വളരെ മെച്ചമാണ്. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും.. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്തനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. വിദേശ യാത്രക്ക് സാദ്ധ്യത. കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്. ധാരാളം പണം വന്നുചേരും.