Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ശിവാജിയുടെ 271 കോടിയുടെ സ്വത്ത് പ്രഭുവും സഹോദരന്മാരും തട്ടിയെടുത്തു, സഹോദരിമാർ കോടതിയിൽ

ശിവാജി ഗണേശൻ
, വെള്ളി, 8 ജൂലൈ 2022 (18:02 IST)
അന്തരിച്ച നടൻ ശിവാജി ഗണേശൻ്റെ സ്വത്തിനെ ചൊല്ലി മക്കൾ തമ്മിലുള്ള തർക്കം കോടതിയിലേക്ക്. സഹോദരങ്ങളായ പ്രഭുവും രാംകുമാറും ചേർന്ന് ശിവാജിയുടെ 271 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് ശിവാജിയുടെ പെണ്മക്കളായ ശാന്തിയും രാജിയുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
 
അച്ഛൻ്റെ സ്വത്തുക്കൾ തങ്ങളറിയാതെ വിറ്റതായാണ് ഇരുവരുടെയും പരാതി. മറ്റ് ചില സ്വത്തുക്കൾ ആണ്മക്കൾ തങ്ങളുടെ പേരിലാക്കിയെന്നും പരാതിയിൽ പറയുന്നു. അമ്മയുടെ പേരിലുള്ള സ്വത്തിൻ്റെ പേരിലും തർക്കമുണ്ട്. അമ്മയുടെ 10 കോടിയോളം വിലമതിക്കുന്ന 1000 പവൻ സ്വർണം,വജ്രം,വെള്ളി ആഭരണങ്ങളുടെ വിഹിതം ഇതുവരെ നൽകാതെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കടുവ' ആദ്യദിനം എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്