Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലർ 2ൽ ലിച്ചിയും; രജനികാന്ത് ഇതിഹാസം, കൂടെ അഭിനയിച്ചതിൽ സന്തോഷമെന്ന് രേഷ്മ അന്ന രാജൻ

നടി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Lichy

നിഹാരിക കെ.എസ്

, ബുധന്‍, 14 മെയ് 2025 (17:35 IST)
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ രണ്ടാംഭാഗമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അന്ന രേഷ്മ രാജനും (ലിച്ചി) ഭാഗമാകുന്നു എന്ന വാർത്തകളാണ് ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
 
'ഇതിഹാസ താരമായ രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ജയിലർ 2 ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ശരിക്കും ഭാഗ്യമായി ഞാൻ കാണുന്നു,' എന്ന് അന്ന രേഷ്മ രാജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
 
നിലവിൽ കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. 
 
സിനിമയിൽ മോഹൻലാൽ കാമിയോ റോളിൽ അഭിനയിക്കുന്നുണ്ട്. ആദ്യഭാഗത്തും മോഹൻലാൽ അഭിനയിച്ചിരുന്നു. മോഹൻലാൽ, ലിച്ചി എന്നിവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂടും ജയിലർ 2 വിന്റെ ഭാഗമാകുന്നു എന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട് നിറയെ പട്ടിയും പൂച്ചയും; 'അവൾക്ക് വയസായി, ഇപ്പോൾ 100 കിലോ': കനകയെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പിതാവ്