സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് നടി ഐശ്വര്യ റായ്. ആന്ധ്രപ്രദേശിലെ പുട്ടവപർത്തിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവർക്കൊപ്പമായിരുന്നു നടിയും പങ്കെടുത്തത്.
വേദിയിൽ വെച്ച് സ്‌നേഹത്തേക്കുറിച്ചും മതത്തേക്കുറിച്ചും ഐശ്വര്യ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്. പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് ഐശ്വര്യ റായ് വന്ദിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോയും വൈറലാകുന്നുണ്ട്.
''ഒരൊറ്റ ജാതിയേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. ഒരു മതമേയുള്ളൂ. അത് സനേഹത്തിന്റേതാണ്. ഒരൊറ്റ ഭാഷയേയുള്ളൂ. അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരൊറ്റ ദൈവമേയുള്ളൂ. അദ്ദേഹം സർവ്വവ്യാപിയാണ്. സായ് റാം. ജയ് ഹിന്ദ്'' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.
സത്യസായി ബാബയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പലപ്പോഴായി ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. സത്യസായി ബാൽ വികാസ് പരിപാടിയിലെ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ റായ്. കുട്ടിക്കാലം മുതലേ സത്യസായി ബാബയുടെ കടുത്ത ഭക്തയുമാണ് താരം.