ഖാലിദ് റഹ്മാന്‍ സിനിമയായ ആലപ്പുഴ ജിംഖാാനയിലൂടെ മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി എത്തുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായാണ് നിഷാന്ത് സാഗറിന്റെ മകളായ നന്ദ നിഷാന്ത് എത്തുന്നത്.
അച്ഛന്റെ സിനിമാ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന നന്ദ വിശ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ്. അതിനാല്‍ തന്നെ സിനിമയുടെ ടെക്‌നിക്കല്‍ സൈഡിനെ പറ്റി താരത്തിന് അവഗാഹം കൂടുതലുണ്ട്. നിഷാന്ത് സാഗറിന്റെ മകളാണെങ്കിലും ഓഡീഷനിലൂടെയാണ് നന്ദ സിനിമയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ഖാലിദ് റഹ്മാന്‍ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനാവുക എന്നത് ഭാഗ്യമാണെന്നാണ് ആദ്യ സിനിമയെ പറ്റിയുള്ള നന്ദ നിഷാന്തിന്റെ പ്രതികരണം.
നായകനായും സ്വഭാവനടനായും വില്ലനായും മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നിഷാന്ത് സാഗര്‍ ഏഴുനിലപ്പന്തല്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില്‍ ദിലീപിനൊപ്പം ചെയ്ത വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്. അടുത്തിടെ പുറത്തിറങ്ങിയ രേഖാചിത്രത്തിലടക്കം താരം അഭിനയിച്ചിട്ടുണ്ട്.