"അന്ന ബെന്‍ നായരാണോ? അമ്പലത്തില്‍ എന്ത് കാര്യം?"; മറുപടിയുമായി താരം
"ബെന്നി പി നായരമ്പലം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ നായരാണോ?"
Publish Date: Mon, 23 Feb 2026 (11:08 IST)
Updated Date: Mon, 23 Feb 2026 (11:32 IST)
മലയാളികളുടെ ഇഷ്ട നായിക അന്ന ബെന്‍ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ താൻ അഭിമുഖീകരിച്ച ഒരു ചോദ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. വെണ്ണല ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. തന്റെ പേരും അച്ഛന്റെ പേരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകള്‍ തമാശ രൂപേണ അന്നയോട് ചോദിക്കുകയായിരുന്നു.
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലത്തിന്റെ മകളാണ് അന്ന. അന്ന ബെന്‍ നായരാണോ? എന്തിനാണ് ഒരു അമ്പലത്തില്‍ വന്നിരിക്കുന്നത്? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ആളുകള്‍ അന്നയോട് ചോദിച്ചത്. തന്റെ അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഇങ്ങനെയുള്ള ചെറിയ സംശയങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് താരം പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബെന്നി പി നായരമ്പലം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ നായരാണോ? പക്ഷെ നിങ്ങളുടെ പേര് അന്ന എന്നാണെല്ലോ... ഇത്തരം ചോദ്യങ്ങള്‍ ഒക്കെ താന്‍ സ്‌കൂള്‍ കാലഘട്ടം മുതലേ കേള്‍ക്കാറുണ്ട് എന്ന് അന്ന പറയുന്നു. ഇനി തന്റെ പേര് അന്നപൂര്‍ണ്ണ എന്നാണോ എന്നുവരെ ആളുകള്‍ ചോദിക്കാറുണ്ടെന്നും അന്ന ബെന്‍ ചിരിയോടെ പറഞ്ഞു.