'ശരിക്കും ദുഃഖമുണ്ട്'; മുടക്കിയത് 15 കോടി, ലഭിച്ചത് വെറും ഒരു കോടി മാത്രമെന്ന് അനുപമ പരമേശ്വരൻ

പർദക്ക് ലഭിച്ച മോശം പ്രതികരണത്തിൽ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.

നിഹാരിക കെ.എസ്
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (10:50 IST)
അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമായ സിനിമയായിരുന്നു ‘പർദ’. 15 കോടി മുതൽമുടക്കിൽ തിയേറ്ററിൽ എത്തിയ സിനിമ ഫ്‌ളോപ്പ് ആയി മാറിയതിൽ നിരാശ പ്രകടപ്പിച്ച് നടി അനുപമ പരമേശ്വരൻ. ഈ വർഷം ആറ് സിനിമകളിൽ അഭിനയിച്ച താരം എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് വ്യക്തമാക്കി. പർദക്ക് ലഭിച്ച മോശം പ്രതികരണത്തിൽ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.
 
‘ബൈസൺ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അനുപമ സംസാരിച്ചത്. ശരിക്ക് ദുഃഖമുണ്ട്. ആ സത്യം അംഗീകരിക്കുന്നു. ചെയ്യുന്ന ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കിൽ പോലും, അത് നന്നായി വരണമെന്നും പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടണമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
 
ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ‘കിഷ്‌കിന്ധാപുരി’യിലെ എന്റെ കഥാപാത്രം ‘ബൈസണി’ലെ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോൾ, കൂടുതൽ മികച്ച സിനിമകൾ ചെയ്യാനും തിരക്കഥകൾ വിവേകത്തോടെ തിരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നൽകുന്നുണ്ട് എന്നാണ് അനുപമ പറഞ്ഞത്.
 
ഏകദേശം 1.2 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. പ്രവീൺ കന്ദ്രേഗുല ആണ് പർദ സംവിധാനം ചെയ്തത്. നടി ദർശന രാജേന്ദ്രന്റെ ആദ്യ തെലുങ്ക് ചിത്രം കൂടി ആയിരുന്നു പർദ. ‘പർദ: ഇൻ ദ് നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments