പണ്ടത്തെ എന്റെ പൊടിപോലുമില്ല കാണാന്‍, 30കളുടെ അവസാന ലാപ്പില്‍, പോസ്റ്റുമായി അശ്വതി
ഫെയ്‌സ്ബുക്കില്‍ പേരന്റിങ്ങിനെ പറ്റിയും മാനസികാരോഗ്യത്തെ പറ്റിയും നിരന്തരമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് അശ്വതി.
മുപ്പതുകളിലേക്ക് കടന്നതോടെ തന്നെ മുഴുവനായി തന്നെ ഉടച്ചുവാര്‍ക്കേണ്ടിവന്നെന്ന് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് മുപ്പതുകളില്‍ തനിക്ക് വന്ന മാറ്റത്തെ പറ്റി അശ്വതി ശ്രീകാന്ത് പങ്കുവെച്ചത്.ഫെയ്‌സ്ബുക്കില്‍ പേരന്റിങ്ങിനെ പറ്റിയും മാനസികാരോഗ്യത്തെ പറ്റിയും നിരന്തരമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് അശ്വതി.
അശ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വായിക്കാം
ഇരുപതുകളില്‍ നിന്ന് മുപ്പതിലേക്ക് കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടിയായിരുന്നു. മുപ്പതാമത്തെ പിറന്നാളിന്റെ തലേ രാത്രി അവസാനിക്കാതിരിക്കണേ എന്നാഗ്രഹിച്ചിട്ടുണ്ട്. മുപ്പതുകള്‍ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മുന്നേ നടന്ന പലരും പറഞ്ഞതായിരുന്നു ആകെയുള്ള ആശ്വാസം.
തിരിച്ചറിവ് എന്നൊന്നും പറഞ്ഞാല്‍ പോര
പണ്ടത്തെ എന്റെ പൊടി പോലുമില്ല കണ്ട് പിടിക്കാനെന്ന വണ്ണം ഉടച്ചു വാര്‍ക്കേണ്ടി വന്ന
വര്‍ഷങ്ങളായിരുന്നു പിന്നിങ്ങോട്ട്.
പണ്ടത്തെ ഒരു ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു- അതില്‍ സങ്കടങ്ങള്‍ എണ്ണി പെറുക്കുന്ന പറയുന്ന, ചുറ്റുപാടുകളില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ കാണുന്ന
നിസ്സഹായയായ പെണ്‍കുട്ടിയെ കണ്ട് ഇവളേതാ
എന്ന് ഞാന്‍ തന്നെ അമ്പരന്നു.
മുപ്പതുകളുടെ അവസാന ലാപ്പിലാണ് ഇപ്പോള്‍. അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു.
ഇരുപത്തൊന്‍പതാം പിറന്നാളിന്റെ രാത്രി സംഘര്‍ഷത്തിലാവുന്ന ഒരാള്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ...