Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈവിട്ട് പോയെന്ന് തോന്നുമ്പോൾ മര്യാദ പഠിപ്പിക്കാൻ ചെന്നാൽ പോയി പണി നോക്കാനേ പറയൂ: കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അശ്വതി ശ്രീകാന്ത്

കൈവിട്ട് പോയെന്ന് തോന്നുമ്പോൾ മര്യാദ പഠിപ്പിക്കാൻ ചെന്നാൽ പോയി പണി നോക്കാനേ പറയൂ: കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അശ്വതി ശ്രീകാന്ത്

നിഹാരിക കെ.എസ്

, വ്യാഴം, 23 ജനുവരി 2025 (10:59 IST)
മൊബൈൽ ഫോൺ പിടിച്ചെടുത്തതിൽ പ്രകോപിതനായ വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പലിന് നേരെ കൊലവിളി നടത്തിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയും വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി അശ്വതി ശ്രീകാന്ത്.
 
അധ്യാപകർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിക്ക് നേരെ വ്യാപക വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. കുട്ടിക്ക് അടി കിട്ടാത്തതിന്റെ കുറവാണ്, അവനെ തല്ലിക്കൊല്ലണം തുടങ്ങിയ കമന്റുകളോ ഇടുന്നവരോടാണ് അശ്വതിക്ക് പറയാനുള്ളത്. ‘രോഗം അറിയാതെ, ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതുപോലെയാണ് പലപ്പോഴും അടി’ എന്നാണ് നടി പറയുന്നത്.
 
അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ എന്ന് ചോദിക്കുന്ന അശ്വതി, ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്നും ചോദിക്കുന്നു. നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ഇപ്പോഴും ലോകം എന്നും നടി പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ സിനിമകൾ മക്കളെ കാണിക്കാത്ത അമ്മയായിരുന്നു ശ്രീദേവി, കാരണമിത്