Avihitham OTT : സെന്ന ഹെഗ്ഡെയുടെ അവിഹിതം ഒടിടിയിലേക്ക്, എവിടെ കാണാം?
ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത അവിഹിതം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തിയ സിനിമ തിയേറ്ററില്‍ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു.നവംബര്‍ 14ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും സിനിമ സ്ട്രീമിങ് ആരംഭിക്കുക.
ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത് കങ്കോലുമാണ് അവിഹിതത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ 4 എക്‌സ്പിരിമെന്‍്‌സ്, ഇമാജിന്‍ സിനിമാസ്, മാര്‍ലെ സ്റ്റേറ്റ് ഓഫ് മൈന്‍ഡ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, ഹാരിസ് സെസോം,പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.