തനിക്ക് കിട്ടിയില്ലെങ്കിൽ, കിട്ടിയവരെ കുറ്റം പറയുന്ന ആൾ; ശൈത്യയെ കുറിച്ച് സ്വാസിക പറഞ്ഞത്
ശൈത്യ ഒരു ടീമായി നിന്ന് അനുമോളെ നെഗറ്റീവാക്കാൻ ശ്രമിച്ചത് അനുമോൾക്ക് ഗുണമായി.
ബിഗ് ബോസ് സീസൺ 7 ഉം അതിലെ വിന്നർ അനുമോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അനുമോൾക്കൊപ്പം ഉറ്റ സുഹൃത്തായിരുന്ന ശൈത്യയെ കുറിച്ചും ചർച്ചകൾ സജീവമാണ്. അനുമോൾ കപ്പുയർത്തുമ്പോൾ ഉണ്ടായിരുന്ന ശൈത്യ ഭാവമാണ് ഈ ചർച്ചകൾക്ക് കാരണം. ശൈത്യ ഒരു ടീമായി നിന്ന് അനുമോളെ നെഗറ്റീവാക്കാൻ ശ്രമിച്ചത് അനുമോൾക്ക് ഗുണമായി.
ഈ അവസരത്തിലാണ് നേരത്തെ ഇതുപോലൊരു റിയാലിറ്റി ഷോയിൽ ശൈത്യയും അമ്മയും ചെയ്ത വീഡിയോ വൈറലാവുന്നത്. ആ മത്സരത്തിൽ ഫൈനൽ ഫൈവിലെത്തിയ ശൈത്യയ്ക്കും അമ്മയ്ക്കും ശ്വേത മേനോൻ സമ്മാനം നൽകാൻ പോയപ്പോൾ, ഒന്നാം സ്ഥാനം കിട്ടാത്ത നിരാശയിൽ ഇരുവരും അത് നിരസിക്കുകയായിരുന്നു.
അതിന് ശേഷം, ഷോയുടെ അവതാരകയായിരുന്ന സ്വാസിക വിജയ് ഇരുവരെ കുറിച്ച് പറഞ്ഞ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമ്മളൊക്കെ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള ആളുകളാണ്. അങ്ങനെ ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ എല്ലാവർക്കും സാമ്പത്തിക നഷ്ടമുണ്ടാവും. ആദ്യമെത്തിയില്ല എന്ന് കരുതി നമുക്ക് കിട്ടുന്ന എ ഗ്രേഡ് വേണ്ട എന്ന് പറഞ്ഞിട്ട്, കൂടെ ഫസ്റ്റ് കിട്ടിയ ആൾക്കാരെ കുറ്റം പറയുക, മൊത്തം ഗവൺമെന്റിനെ കുറ്റം പറയുക എന്നല്ലല്ലോ എന്നായിരുന്നു അന്ന് സ്വാസിക പറഞ്ഞത്.