ഒത്തിരി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് കലാഭവൻ മണിയും ബിന്ധു പണിക്കറും. ഇരുവരും തമ്മിൽ നല്ല സൗഹൃദവും ഉണ്ടായിരുന്നു. എന്നാൽ, ഒരിടയ്ക്ക് പരസ്പരം മിണ്ടാതെയായി. ഇതിനെകുറിച്ച് ഒരു അഭിമുഖത്തിൽ ബിന്ദു പണിക്കർ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സായി കുമാറുമായുള്ള തന്റെ വിവാഹത്തിന് ശേഷമാണ് മണി താനുമായി പിണക്കത്തിലായത് എന്ന് ബിന്ദു പണിക്കർ പറയുന്നു. ഞങ്ങളുടെ വിവാഹത്തിന് ശേഷം മണി ബിന്ദുവിനോട് മിണ്ടാതിരുന്നത് എന്തായിരുന്നു എന്ന് ഞാനും ആലോചിച്ചിട്ടുണ്ട് എന്ന് സായി കുമാറും പറഞ്ഞു.
'എന്നോട് മിണ്ടും, പക്ഷേ ബിന്ദുവിനെ കണ്ടാൽ കണ്ട ഭാവം നടിക്കാതെ പോകും. അതെന്താ നിന്നോട് വിഷയം എന്ന് ഞാൻ ചോദിച്ചപ്പോൾ, അവൾക്കും അറിയില്ല. എന്താണ് കാരണം എന്ന് ഞാൻ ചോദിക്കാനും പോയിട്ടില്ല എന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്.
വളരെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ആ സമയങ്ങളിൽ ഒരു ഷോയ്ക്ക് പോകുമ്പോൾ പരസ്പരം മിണ്ടാതിരിക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണല്ലോ. പക്ഷേ മിണ്ടാതെയും ഞങ്ങൾ ഷോകൾ ചെയ്തു. എന്നാലും മരിക്കുന്നത് വരെയും മണി പിന്നീട് എന്നോട് മിണ്ടിയിട്ടില്ല. എനിക്കൊപ്പം നിൽക്കുന്ന ചേട്ടനോട് മിണ്ടിയിട്ടും എന്നോട് മിണ്ടാതെ പോകുന്നത് എനിക്ക് വലിയ വിഷമം ആയിരുന്നു. അതുകൊണ്ട് എന്താണ് എന്ന് ഞാൻ ചോദിച്ചില്ല', നടി പറഞ്ഞു.