Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sai Kumar: 'ഞങ്ങളുടെ വിവാഹശേഷം ബിന്ദുവിനോട് മണി മിണ്ടാതായി': സായ് കുമാർ

മുൻ ബന്ധത്തിലെ മകൾ ബിന്ദു പണിക്കറിനൊപ്പമുണ്ട്.

Kalabhavan Mani

നിഹാരിക കെ.എസ്

, ചൊവ്വ, 15 ജൂലൈ 2025 (12:13 IST)
സിനിമാലോകത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്യുന്നത്. സായ് കുമാറും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. മുൻ ബന്ധത്തിലെ മകൾ ബിന്ദു പണിക്കറിനൊപ്പമുണ്ട്. 
 
വിവാഹത്തിന് മുൻപ് തന്നെ സായ് കുമാറിനെക്കുറിച്ചും ബിന്ദു പണിക്കറെക്കുറിച്ചും പല ​ഗോസിപ്പുകളും സിനിമാ ലോകത്ത് വന്നിരുന്നു. പലർക്കും തങ്ങളെക്കുറിച്ച് തെറ്റി​​ദ്ധാരണകളുണ്ടെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കലാഭവൻ മണിയെക്കുറിച്ച് സായ് കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണിയുമായി തങ്ങൾക്ക് അകൽച്ചയുണ്ടായി എന്നാണ് ഇവർ പറയുന്നത്. 
 
'ഞങ്ങൾ തമ്മിൽ അടുത്ത ശേഷം ബിന്ദുവിനോട് മിണ്ടില്ലായിരുന്നു. അതെന്താണെന്ന് ഇപ്പോഴും ആലോചിക്കുന്നു. എന്നെ ചേട്ടാ എന്ന് വിളിക്കും. ബിന്ദുവിനെ കണ്ട ഭാവം നടിക്കില്ല. മൗനമായി അവൻ നിന്നെ പ്രേമിച്ചിരുന്നോ എന്ന് ഞാൻ തമാശമായി ചോദിച്ചിട്ടുണ്ട്', സായ് കുമാർ പറയുന്നു.
 
മണിയെക്കുറിച്ച് ബിന്ദു പണിക്കറും അന്ന് സംസാരിച്ചു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. പിന്നെ മരിക്കുന്നത് വരെ മിണ്ടിയിട്ടില്ല. ഷോയ്ക്ക് പോകുമ്പോൾ പോലും മിണ്ടില്ല. എന്താ മണി മിണ്ടാത്തതെന്ന് ‍ഞാനും ചോദിക്കാൻ പോയില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു.
 
ഞങ്ങളുടെ വിവാഹത്തെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഒന്നും ചോദിക്കാതെ ഒരു സുപ്രഭാതത്തിൽ മിണ്ടാതായി. അങ്ങനെ എപ്പോഴും കാണുകയും വിളിക്കുകയും ചെയ്യുന്ന ആളായിരുന്നില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. ഒരു ​ഗൾഫ് ഷോയ്ക്ക് പോകുമ്പോൾ ഏട്ടനോട് മിണ്ടി, എന്നോട് മിണ്ടിയില്ല. പിന്നെ ഒരു സിനിമയിൽ നേർക്ക് നേരെ നിന്നിട്ടും മിണ്ടിയില്ല. അന്നൊക്കെ എനിക്ക് പ്രയാസമായിരുന്നു. എന്താണിങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ബിന്ദു പണിക്കർ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joju George - Urvashi Movie: ജോജു ജോര്‍ജും ഉര്‍വശിയും ഒന്നിക്കുന്നു; 'ആശ'യുടെ പൂജ കഴിഞ്ഞു