അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഡിയർ ജോയി". ധ്യാൻ ശ്രീനിവാസൻ ആണ് നായകൻ. അപർണ ദാസ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധ്യാനിനൊപ്പം സ്കൂട്ടറിൽ അപർണ ദാസിനെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം പ്രേക്ഷകർക്ക് പ്രേതീക്ഷിക്കാം.
ഒരിടവേളക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പുതിയ അപ്ഡേഷനിപ്പോൾ വന്നിരിക്കുന്നത്. മുഹാഷിൻ സംവിധാനം ചെയ്ത "വള "യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എക്ത പ്രൊഡക്ഷൻ പ്രേസേന്റ് ചെയുന്ന "ഡിയർ ജോയ്" നിർമിക്കുന്നത് അമർ പ്രേമാണ്.
മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്. കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഡിയർ ജോയ്.