Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dileep Manju warrier: 'അനാവശ്യ ചോദ്യങ്ങളുമില്ല ടെൻഷനുമില്ല, കെയറുള്ള നല്ല ഭാര്യയാണ് മഞ്ജു': ദിലീപ് പറഞ്ഞത്

1998 ലായിരുന്നു ദിലീപ് മഞ്ജുവിനെ വിവാഹം ചെയ്തത്.

Manju

നിഹാരിക കെ.എസ്

, വ്യാഴം, 10 ജൂലൈ 2025 (11:24 IST)
ദിലീപ്-മഞ്ജു വാര്യർ വിഷയം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇവരുടെ പ്രണയകാലം, വിവാഹജീവിതം, ഡിവോഴ്സ് ഒക്കെയും വീണ്ടും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദിലീപ്-മഞ്ജു ഡിവോഴ്സ്. അതിലും അമ്പരപ്പിച്ചായിരുന്നു ഇവരുവരും വിവാഹിതരായത്. 1998 ലായിരുന്നു ദിലീപ് മഞ്ജുവിനെ വിവാഹം ചെയ്തത്.
 
ഒരു ഒക്ടോബർ ഇരുപതാം തിയതി പുലർച്ചെയ്ക്ക് മഞ്ജുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി വിവാഹം കഴിക്കുകയായിരുന്നു ദിലീപ്. ആലുവ ശ്രീ കൃഷ്ണ സ്വാമി അമ്പലത്തിൽ വച്ച് നടന്ന വിവാഹത്തിൽ, പത്തിൽ താഴെ അതിഥികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ അധികം വൈകാതെ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ വാർത്ത കേരളം മുഴുവൻ അറിഞ്ഞു.
 
കരിയറിലെ പീക്ക് സമയത്തായിരുന്നു മഞ്ജുവിന്റെ വിവാഹം. ദിലീപിന് തന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നത് താല്പര്യമുള്ള കാര്യമായിരുന്നില്ല. ഇത് കണക്കിലെടുത്താണ് മഞ്ജു അഭിനയം നിർത്തി വീട്ടമ്മയായി കഴിഞ്ഞത്. ശേഷം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പോലും അവസാനിച്ചു. വിവാഹത്തിന് കുറച്ചു വർഷങ്ങൾക്ക് ശേഷം, മഞ്ജു വാര്യർ എന്ന ഭാര്യയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. 
 
ഒരു നല്ല കുടുംബിനിയുടെ റോളിൽ തിളങ്ങി നിൽക്കുകയാണ് പ്രശസ്ത താരം എന്നും, തന്റെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തവും മഞ്ജു സന്തോഷത്തോടെ ഏറ്റെടുത്തുവെന്നും, നടൻ പറഞ്ഞു. തന്നെക്കാൾ തിരക്കാണ് തന്റെ ഭാര്യക്ക് എന്നാണ് അന്ന് ദിലീപ് പറഞ്ഞത്. തനിക്ക് മഞ്ജു ഒരു ടെൻഷനും തരില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. അനാവശ്യ ടെൻഷനുകളൊന്നും നൽകാത്ത, ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ, ഒരു വിഷമങ്ങളും തന്നെ അറിയിക്കാതെ കെയർ ചെയ്യുന്ന ഭാര്യയാണ് മഞ്ജു എന്നും ദിലീപ് പറഞ്ഞിരുന്നു. വീട്ടുകാര്യങ്ങളുമായി മഞ്ജു ബിസി ആണെന്നും ദിലീപ് പറഞ്ഞു.
 
എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇരുവരും ഡിവോഴ്സ് ആയി. ശേഷം മഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങി. കാവ്യ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന അടുപ്പമാണ് മഞ്ജുവുമായി പിരിയാൻ കാരണമെന്ന് ഗോസിപ്പുകൾ വന്നപ്പോൾ നടൻ അത് നിഷേധിച്ചിരുന്നു. പക്ഷെ, രണ്ടു വർഷങ്ങൾക്ക് ശേഷം, തന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന കാവ്യയെ തന്നെ ദിലീപ് വിവാഹം കഴിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty Mohanlal: താര സൗഹൃദങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടോ? മമ്മൂട്ടിയുടെ ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി