Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾ കാണരുതാത്ത സിനിമകൾ അവരെ കാണിക്കാതിരിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേത്: ദിലീഷ് പോത്തൻ

കുട്ടികൾ കാണരുതാത്ത സിനിമകൾ അവരെ കാണിക്കാതിരിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേത്: ദിലീഷ് പോത്തൻ

അഭിറാം മനോഹർ

, വ്യാഴം, 13 മാര്‍ച്ച് 2025 (19:30 IST)
സിനിമാനടന്‍ എന്നതിലുപരി മികച്ച സിനിമകളിലൂടെ സംവിധായകനായും പേരെടുത്ത താരമാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ സിനിമകളിലൂടെ മലയാളത്തിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായാണ് ദിലീഷ് പോത്തനെ കണക്കാക്കുന്നത്. അടുത്തിടെയായി യുവതലമുറയില്‍ അതിക്രമങ്ങളുടെ തോത് ഉയരുന്നത് സിനിമ കാരണമാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍ ഇപ്പോള്‍.
 
കുട്ടികള്‍ കാണരുതെന്ന് സര്‍ട്ടിഫൈഡ് ആയി വരുന്ന സിനിമകള്‍ അവര്‍ കാണരുതെന്നും അത്തരത്തിലുള്ള സിനിമകള്‍ അവരെ കാണിക്കാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും അതില്‍ സിനിമയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു. സന്ദേശമുള്ള എത്ര നല്ലതായ സിനിമകള്‍ വരുന്നു.എന്തുകൊണ്ട് അതൊന്നും ആരെയും സ്വാധീനിക്കുന്നില്ല. സിനിമകള്‍ സ്വാധീനിക്കുമായിരുന്നെങ്കില്‍ സമൂഹം എന്നെ നന്നാകുമായിരുന്നു. നല്ല സന്ദേശമുള്ള സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളില്ലാത്ത അവസ്ഥയാണുള്ളതെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
 
 കുട്ടികള്‍ കാണേണ്ടാത്ത സിനിമകള്‍ അവരെ കാണിക്കാതിരിക്കുക. അത് രക്ഷിതാക്കളുടെ കൂടെ ഉത്തരവാദിത്തമാണ്. അഡള്‍ട്ട് സിനിമയെന്ന് പരസ്യം ചെയ്ത് വരുന്ന സിനിമകള്‍ കുട്ടികളുമായി വന്നിട്ട് കണ്ട് സിനിമയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ദിലീഷ് പോത്തന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഷാരൂഖ് ചിത്രത്തിലേക്ക് വിളി വന്നിരുന്നു, ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാൽ നിരസിച്ചു: നീരജ് മാധവ്