Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികൾക്ക് ചിരിയുത്സവം തീർത്ത പ്രിയ സംവിധായകൻ ഷാഫി വിടവാങ്ങി

Director shafi

അഭിറാം മനോഹർ

, ഞായര്‍, 26 ജനുവരി 2025 (07:44 IST)
പ്രശസ്ത സംവിധായകന്‍ ഷാഫി(56) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു.
 
 ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരു മണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചില്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തീല്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാ മസ്ജിദ് കബര്‍സ്താനില്‍ ഖബറടക്കും. 
 
മലയാളത്തില്‍ കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പി നാട്, ടു കണ്ട്രീസ് തുടങ്ങി ഒട്ടേറെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ആകെ സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനത്തെ ചിത്രം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാര ആണ് നായികയെന്ന് പറഞ്ഞതും അച്ഛന് കഥ പോലും അറിയാണ്ടായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍