Diya Krishna Baby Shower: പച്ചയും ചുവപ്പും നിറത്തിൽ പരമ്പരാഗത കാഞ്ചീവരം സാരിയിൽ തിളങ്ങി ദിയ കൃഷ്ണ, വളകാപ്പ് വീഡിയോ ദൃശ്യങ്ങൾ വൈറൽ
ഗര്‍ഭകാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും ആരാധകരുമായി പതിവായി ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
Diya Krishna Grand Baby Shower
നടന്‍ കൃഷ്ണകുമാറിന്റെ മകളും പ്രശസ്ത വ്‌ലോഗറുമായ ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങ് ആഢംബരമായി ആഘോഷിച്ചു. . 'ദി ഗ്രാന്‍ഡ് വളകാപ്പ്' എന്ന അടിക്കുറിപ്പോടെയാണ് ചടങ്ങിന്റെ വിഡിയോദൃശ്യങ്ങള്‍ ദിയ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. പച്ചയും ചുവപ്പും നിറത്തിലുള്ള പരമ്പരാഗത കാഞ്ചീവരം പട്ട് അണിഞ്ഞാണ് ദിയ ചടങ്ങിനെത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ധാരാളം പേര്‍ ദിയയുടെ വളകാപ്പ് ചടങ്ങില്‍ എത്തുകയും ആശംസകള്‍ നേരുകയും ചെയ്തു. ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ആരാധകരില്‍ നിന്ന് വന്‍തോതിലുള്ള പ്രതികരണങ്ങള്‍ ലഭിക്കുകയാണ്. 'സന്തോഷത്തോടെ ഇരിക്കൂ, കുഞ്ഞ് അതിഥി വരാന്‍ അധികം നാളില്ല' എന്ന് ആരാധകരില്‍ ചിലര്‍ ദിയയുടെ പോസ്റ്റുകളില്‍ കമന്റായി പറയുന്നു. ഗര്‍ഭകാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും ആരാധകരുമായി പതിവായി ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബേബി മൂണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ആ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.