കൊച്ചി: ലുലു ഫാഷൻ വീക്കിന്റെ റാമ്പിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾ. ഹണി റോസ്, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, വിനയ് ഫോർട്ട് , റിയാസ് ഖാൻ, പ്രയാഗ മാർട്ടിൻ, വിജയ് ബാബു, ഫറഫുദ്ദീൻ, ബിബിൻ ജോർജ് തുടങ്ങി സിനിമ മേഖലിയിൽ നിന്നുള്ള നിരവധി ആളുകൾ റാമ്പിൽ തിളങ്ങി. ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ൻ ആയിരുന്നു ഫാഷൻ റാംപിലെ മുഖ്യ ആകർഷണം. വ്യത്യസ്ത തരം വേഷം ധരിച്ചാണ് താരം പങ്കെടുത്തത്.
കുഞ്ചാക്കോ ബോബന് പിന്നാലെ, ആൻസൺ, ഹേമന്ദ് മേനോൻ, കൈലാഷ് , സഞ്ജു ശിവറാം, മെറീന മൈക്കിൾ, ധ്രുവൻ , ചൈതന്യ പ്രകാശ് , ക്രിക്കറ്റ് താരം സച്ചിൻ ബേബി, ശങ്കർ ഇന്ദുചുടൻ, നിരജ്ഞന അനൂപ് , വഫ കദീജ, പ്രിയംവദ കൃഷ്ണൻ , ധ്രുവ താക്കീർ, ഷിയാസ് കരീം, ആൽഫി പഞ്ഞിക്കാരൻ, ശ്രിവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കർ, അനൂപ് കൃഷ്ണൻ, സംവിധാകൻ സാജിദ് യഹിയ, രാജീവ് പിള്ള, ആൽവിൻ ജോൺ ആന്റണി, ബാല താരങ്ങളായ ദേവ നന്ദ, ആവണി അഞ്ജലി എന്നിവർ റാമ്പിലേക്ക് എത്തി.
വിവിധ ബ്രാൻഡുകളുടെ വസ്ത്ര, ആഭരണ ട്രെൻഡുമായി തിളങ്ങിയ ഫാഷൻ വീക്ക് വേറിട്ട അനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. രണ്ടാം ദിവസം റാമ്പിലേക്ക് നടൻ കുഞ്ചാക്കോ ബോബന്റെ സർപ്രൈസ് എൻട്രി ഫാഷൻ ഷോയുടെ മനം കവർന്നു. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷൻ റാംപിൽ പ്രശസ്ത സ്റ്റൈലിഷും ഷോ ഡയറക്‌റുമായ ഷൈ ലോബോയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്‌ക്കുന്നത്.