Dulquer Salman: 'അതും പറഞ്ഞ് വാപ്പച്ചി ഇടയ്ക്ക് എന്നെ കളിയാക്കും': ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്
ബുധന്‍, 19 നവം‌ബര്‍ 2025 (12:18 IST)
സിനിമയിലേക്ക് വരാൻ പേടിയായിരുന്നുവെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ലെഗസിയോട് നീതി പുലർത്താൻ സാധിക്കുമോ എന്നതായിരുന്നു തന്നെ അലട്ടിയിരുന്ന ആശങ്കയെന്നും ദുൽഖർ സൽമാൻ പറയുന്നു. പുതിയ സിനിമ കാന്തയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ദുൽഖർ മനസ് തുറന്നത്.
 
'തുടക്കത്തിൽ അഭിനയത്തിലേക്ക് കടന്നുവരാൻ ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ സാധിക്കുമോ എന്നതായിരുന്നു ആശങ്കയെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. സിനിമ തനിക്ക് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മലയാള സിനിമയിൽ രണ്ടാം തലമുറ സിനിമാ താരങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഓർക്കുന്നത്.
 
ശ്രമിച്ചു നോക്കിയ ചിലരുണ്ട്. പക്ഷെ അവരൊന്നും വിജയിച്ചില്ല. അതിനാൽ എനിക്ക് സാധിക്കുന്ന ഒന്നാണെന്ന് തോന്നിയില്ല. അതിനാൽ ഞാൻ മറ്റെല്ലാം ശ്രമിച്ചു നോക്കി. ഒരു ഘട്ടത്തിൽ സിനിമാ പശ്ചാത്തലമില്ലാതെ തന്നെ സിനിമാ സ്വപ്‌നങ്ങളുമായി നടക്കുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടി. അപ്പോഴാണ് ഞാൻ പേടിച്ചോടുകയാണെന്നും ഓടിയോളിക്കുകയായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. വാപ്പിച്ചിയുടെ ലെഗസിയോട് നീതിപുലർത്താൻ സാധിക്കില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷെ, ഡർ കി ആഗെ ജീത്ത് ഹേ എന്നാണല്ലോ പറയുക.
 
അദ്ദേഹം ഇടയ്ക്ക്, എനിക്ക് നിന്റെ പ്രായമായിരുന്നപ്പോൾ, 42 വയസുള്ളപ്പോൾ, രണ്ട് നാഷണൽ അവാർഡ് ഉണ്ടായിരുന്നു എന്നു പറയും. അതിനോട് എങ്ങനെയാണ് മത്സരിക്കാനാവുക. ഞങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം അവാർഡ് ഷോയ്ക്ക് പോകുമ്പോൾ പറയും, നോക്ക് ഞാൻ എന്റെ ജോലിയിൽ ബെസ്റ്റ് ആണ്. നിങ്ങളുടെ ക്ലാസിൽ നിങ്ങളാണോ ബെസ്റ്റ്? ഞാനും സഹോദരിയും അത് കേട്ട് നിൽക്കും. അദ്ദേഹം അതൊക്കെയാണ് ചെയ്യാറുള്ളത്', ദുൽഖർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments