ദുല്‍ഖറിന്റെ അഭിനയം ഇഷ്ടപ്പെടുന്നത് ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടാണ്. അത് ഞങ്ങള്‍ തമിഴില്‍ ചെയ്ത് നശിപ്പിച്ചു:റാണ ദഗുബാട്ടി
സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമെയ്ക്കിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റാണ.
ദുല്‍ഖര്‍ സല്‍മാന്‍,നിവിന്‍ പോളി, നസ്രിയ, പാര്‍വതി, ഫഹദ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി മലയാളത്തില്‍ വമ്പന്‍ ഹിറ്റായ സിനിമയായിരുന്നു 2014ല്‍ റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. അന്നത്തെ മലയാളത്തിന്റെ യുവനിര അഭിനയിച്ച സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമെയ്ക്ക് ചെയ്‌തെങ്കിലും അവിടെയൊന്നും വിജയിക്കാനായിരുന്നില്ല.
ഇപ്പോഴിതാ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമെയ്ക്കിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റാണ. തന്റെ ഏറ്റവും പുതിയ സിനിമയായ കാന്തയുടെ പ്രമോഷനായി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിമുഖം നല്‍കവെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിനെ പറ്റി റാണ സംസാരിച്ചത്. ദുല്‍ഖറിനെ വര്‍ഷങ്ങളായി അറിയാമെങ്കിലും അവന്റെ അഭിനയം കണ്ട് അത്ഭുതപ്പെടുന്നത് ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടാണ്. അത് ഞങ്ങള്‍ റീമെയ്ക്ക് ചെയ്ത് നശിപ്പിക്കുകയും ചെയ്തു.മലയാളത്തില്‍ അത് ചെയ്തത് ചെറുപ്പക്കാരായിരുന്നു തമിഴില്‍ ഞങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരാണെന്ന് തോന്നിപ്പിച്ചിരുന്നു. റാണ പറയുന്നു.
ഞാന്‍ ആര്യ ബാംഗ്ലൂരില്‍ വെച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. മച്ചാ ദുല്‍ഖറിനെയും നിവിനെയും നോക്ക്, ചെറുപ്പക്കാരാണ്. നമ്മളെ കണ്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരെ പോലെയുണ്ട്. മലയാളത്തില്‍ നിന്നും തമിഴിലെത്തിയപ്പോള്‍ റാണ ദഗുബാട്ടി, ബോബി സിന്‍ഹ, ആര്യ,ശ്രീദിവ്യ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.