Select Your Language

Notifications

webdunia
webdunia
webdunia
webdunia

fahadh Faasil: ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട ആദ്യ സിനിമയാണ് അത്: വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മാമന്നന് ശേഷം വടിവേലുവിനൊപ്പം ഫ​ഹദ് എത്തുന്ന ചിത്രമാണ് മാരീസൻ

Fahadh Faasil

നിഹാരിക കെ.എസ്

, വെള്ളി, 25 ജൂലൈ 2025 (08:47 IST)
മലയാളത്തിന് പുറമെ തമിഴിലും തിരക്കിലാണ് ഫഹദ് ഫാസിൽ. പുഷ്പയുടെ റിലീസിന് ശേഷം ഫഹദ് ഫാസിലിന് പാൻ ഇന്ത്യൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാമന്നന് ശേഷം വടിവേലുവിനൊപ്പം ഫ​ഹദ് എത്തുന്ന ചിത്രമാണ് മാരീസൻ. ജൂലൈ 25ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു റോ‍ഡ് ത്രില്ലർ മൂവി ആയിട്ടാണ് മാരീസൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഫഹദ് ഇപ്പോൾ.
 
ഇപ്പോഴിതാ രജനികാന്തിന്റെ ബാഷ കാണാനായി കോളജിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് പോയ സംഭവം ഓർത്തെടുക്കുകയാണ് ഫഹദ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ ഓർത്തെടുത്തത്.
 
"കോളജ് ക്ലാസ് കട്ട് ചെയ്ത് ഞാൻ പോയി കണ്ട ആദ്യ തമിഴ് ചിത്രം രജനി സാർ അഭിനയിച്ച 'ബാഷ' ആയിരുന്നു. വളരെ മനോഹരമായാണ് ചിത്രത്തിലെ ഓരോ ​രം​ഗവും ചിത്രീകരിച്ചിരിക്കുന്നത്. അതിൽ സഹോദരിക്ക് കോളജ് പ്രവേശനം ലഭിക്കുന്ന രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു," ഫഹദ് ഫാസിൽ പറഞ്ഞു. ആ രം​ഗത്തിൽ "അഡ്മിഷൻ കിട്ടി" എന്ന് അദ്ദേഹം പറയും.
 
സഹോദരി അദ്ദേഹത്തോട് തിരിച്ച് ചോദിക്കുമ്പോൾ "ഞാൻ സത്യം പറഞ്ഞു" എന്ന് രജനി സാർ ഒരു ക്ലോസ്-അപ്പ് ഷോട്ടിൽ പറയുന്നുണ്ട്. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം പ്രേക്ഷകരോട് സംസാരിക്കുന്നത് പോലെ പെരുമാറിയ രീതി എന്നെ അത്ഭുതപ്പെടുത്തി". - ഫഹദ് വ്യക്തമാക്കി.
 
കോയമ്പത്തൂരിലുള്ള തമിഴ് സുഹൃത്തുക്കളിലൂടെയാണ് താൻ തമിഴ് പഠിച്ചതെന്നും നിരവധി തമിഴ് സിനിമകൾ കണ്ടിട്ടുണ്ടെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു. രജനികാന്തിനൊപ്പം വേട്ടയ്യൻ എന്ന ചിത്രത്തിലും ഫഹദ് അഭിനയിച്ചിരുന്നു. ചിത്രത്തിലെ പാട്രിക് എന്ന ഫഹദിന്റെ കഥാപാത്രത്തിന് വൻ സ്വീകാര്യതയും ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീസണ്‍ എന്റെ ഫേവറേറ്റ് സിനിമകളിലൊന്ന്, അമല്‍ അത് റീമെയ്ക്ക് ചെയ്ത് കാണാന്‍ ആഗ്രഹമുണ്ട്: ഫഹദ് ഫാസില്‍