Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ 'പോക്കിരി'തിയേറ്ററുകളിലേക്ക്, വിജയുടെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍

Fans flock to 'Pokkiri ' theaters tomorrow to celebrate Vijay's birthday

കെ ആര്‍ അനൂപ്

, വ്യാഴം, 20 ജൂണ്‍ 2024 (12:18 IST)
നടന്‍ വിജയ് തന്റെ 50-ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. 'പോക്കിരി'യുടെ നിര്‍മ്മാതാക്കള്‍ ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതാണ് സന്തോഷത്തിന് പിന്നില്‍. ഗില്ലി വിജയത്തിന് പിന്നാലെ പോക്കിരി വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. നാളെ സിനിമ തീയറ്ററുകളില്‍ എത്തും.
വിജയുടെ 'ഗില്ലി', സൂര്യയുടെ 'ഗജിനി', കമല്‍ഹാസന്റെ 'ഇന്ത്യന്‍' തുടങ്ങിയ സിനിമകളാണ് പുതിയ റീ-റിലീസുകള്‍.
ആ സിനിമകളോടൊപ്പം വിജയ്യുടെ 'പോക്കിരി'യും അതേ ശ്രദ്ധ നേടുമോ എന്നതാണ് വലിയ ചോദ്യം.
ചിത്രം കേരളത്തില്‍ മാത്രം റീ റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും റിലീസ് ചെയ്യും. ജൂണ്‍ 21ന് 'പോക്കിരി'ക്ക് പുറമെ വിജയ്യുടെ 'വില്ലു'വും തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ ഹാസന്റെ ജീവചരിത്രം ഒരിക്കലും സംവിധാനം ചെയ്യില്ല: ശ്രുതി ഹാസന്‍