Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കെയാണ് ഹണി റോസിന്റെ പ്രതികരണം.

നിഹാരിക കെ.എസ്
വ്യാഴം, 14 ഓഗസ്റ്റ് 2025 (14:44 IST)
കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അധ്യക്ഷ വേണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും സ്ത്രീകൾ ആരെങ്കിലും സംഘടനാ തലപ്പത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹണി റോസ് പറഞ്ഞു. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കെയാണ് ഹണി റോസിന്റെ പ്രതികരണം.
 
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആ​ഗ്രഹമുണ്ടെന്നും ഒരു മാറ്റം ഉണ്ടാകണമെന്നും ഹണി റോസ് പറഞ്ഞു. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ട്. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും അവർ പറഞ്ഞു. 
  
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരായ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളില്‍ അഭിനയിച്ച് അത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരേ പോലീസ് കേസെടുത്തത് കോടതി നിർദേശപ്രകാരമാണ്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരി ജൂലായ് 31-നാണ് ശ്വേതാ മേനോനെതിരേ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments