Webdunia - Bharat's app for daily news and videos

Install App

Jackie shroff: മാര്‍ക്കറ്റ് പോയി, നിര്‍മാണകമ്പനിയും തകര്‍ന്നു, ജാക്കി ഷ്രോഫിനെ രക്ഷിച്ചത് 94ല്‍ ചെയ്ത ഒരു ലക്ഷത്തിന്റെ നിക്ഷേപം !

സ്വന്തമായി തുടങ്ങിയ ബൂം എന്ന നിര്‍മാണകമ്പനിയും സാമ്പത്തികമായി തകര്‍ന്നു.ഈ തകര്‍ച്ചയില്‍ നിന്നും ജാക്കിയേയും കുടുംബത്തെയും കരകയറ്റിയത് 94ല്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു.

അഭിറാം മനോഹർ
ശനി, 23 ഓഗസ്റ്റ് 2025 (13:11 IST)
jackie Shroff
എണ്‍പതുകളുടെ ഹിന്ദി സിനിമാ ലോകത്ത് നായകനായി തിളങ്ങി നിന്നിരുന്ന നായകനടനായിരുന്നു ജാക്കി ഷ്രോഫ്. ഹീറോ, കര്‍മ, റാം ലക്ഷ്മണ്‍,ത്രിദേവ് എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ ജാക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഒരുപിടി പുതിയ താരങ്ങള്‍ ഉയര്‍ന്നുവന്നതോടെ ജാക്കി ഷ്രോഫിന് സഹനടന്‍ വേഷങ്ങളിലേക്ക് മാറേണ്ടി വന്നിരുന്നു. സ്വന്തമായി തുടങ്ങിയ ബൂം എന്ന നിര്‍മാണകമ്പനിയും സാമ്പത്തികമായി തകര്‍ന്നു.ഈ തകര്‍ച്ചയില്‍ നിന്നും ജാക്കിയേയും കുടുംബത്തെയും കരകയറ്റിയത് 94ല്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു.
 
 ഇന്ത്യയില്‍ ഗ്ലോബലൈസേഷന്‍, ലിബറലൈസേഷന്‍ എന്നിവ കൊണ്ടുവന്നതോടെ വിദേശ മീഡിയ വമ്പന്മാര്‍ക്ക് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് മാര്‍ക്കറ്റ് തുറന്നുകിട്ടിയതാണ് ജാക്കി ഷ്രോഫിനെ രക്ഷിച്ചത്. സോണി എന്റര്‍ടൈന്മെന്‍്‌സ് ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഈ സമയത്താണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രാരംഭഘട്ടത്തില്‍ ജാക്കിയും ഭാര്യയായ അയേഷയും സോണിയുടെ ആദ്യസംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് വലിയ നിക്ഷേപകരെയായിരുന്നു സോണി അന്വേഷിച്ചത്. എന്നാല്‍ ബോളിവുഡിലെ പ്രമുഖരെ വെച്ച് നടത്തിയ പാര്‍ട്ടിക്ക് ശേഷം ജാക്കി ഷ്രോഫിന്റെ ജനപ്രീതി ഉപയോഗപ്പെടുത്താന്‍ സോണി തീരുമാനിച്ചു. ഒരു ലക്ഷം രൂപയാണ് അന്ന് ജാക്കി ഷ്രോഫ് നിക്ഷേപിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ലക്ഷം രൂപ നൂറുകോടി രൂപയായി വളര്‍ന്നു. അയേഷ പറയുന്നു.
 
2000ത്തിന്റെ മധ്യനാളുകളില്‍ സോണിയിലുള്ള പങ്കാളിത്തം അവസാനിപ്പിച്ചപ്പോള്‍ ജാക്കി ഷ്രോഫ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ താരങ്ങളില്‍ ഒരാളായി മാറി. ഇന്ന് 400 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്. സ്‌പോര്‍ട്‌സ് ലീഗുകള്‍, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും ജാക്കി ഷ്രോഫിന് നിക്ഷേപങ്ങളുണ്ട്. ഹൗസ്ഫുള്‍ 5, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ സിനിമകളിലും അടുത്തിടെ താരം അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments