Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ramayana Budget: 4000 കോടിയോ? അത് കുറച്ച് കൂടുതലല്ലേ?; രാമായണ ബജറ്റിൽ നിർമാതാവിനെതിരെ ട്രോളുമായി സിനിമ പ്രവർത്തകർ

4000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു നമിത് ഒരഭിമുഖത്തിൽ പറഞ്ഞത്.

Ramayana

നിഹാരിക കെ.എസ്

, വ്യാഴം, 17 ജൂലൈ 2025 (09:33 IST)
ബോളിവുഡ് സിനിമാ പ്രേക്ഷകരും തെന്നിന്ത്യൻ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം മുതൽമുടക്കുന്ന സിനിമയാകും ഇത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തിയത്. 4000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു നമിത് ഒരഭിമുഖത്തിൽ പറഞ്ഞത്. 
 
രണ്ട് ഭാ​ഗങ്ങളായുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിർമാതാവ് വെളിപ്പെടുത്തിയത്. എന്നാലിപ്പോൾ ചിത്രത്തിന്റെ ബജറ്റിൽ സം​ശയം പ്രകടപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവർത്തകർ. 4000 കോടി എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഒന്നടങ്കം പറയുന്നത്. സിനിമയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിർമാതാവിന് സോഷ്യൽ മീഡിയകളിൽ ട്രോളുകളാണ്. 
 
ഒരു സിനിമയ്ക്കായി ഇത്രയും വലിയ നിക്ഷേപം നടത്തിയാൽ അത് തിരിച്ചു പിടിക്കാൻ മാത്രം കഴിവുള്ള ഏത് കമ്പനിയാണുള്ളതെന്ന് മുൻപ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഒരു സംവിധായകൻ ചോദിച്ചു.
 
“4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അൽപമെങ്കിലും ബോധമുള്ള ഒരു നിർമാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് എടുക്കില്ലെന്നും” അദ്ദേഹം പറഞ്ഞു. 
 
ചെലവാക്കിയ കാശിൻ്റെ നാലിലൊന്ന് എങ്കിലും തിരിച്ചു കിട്ടുമോ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. കേട്ടിട്ട് തന്നെ ചിരി വരുന്നുവെന്ൻ പരിഹസിക്കുന്നവരുമുണ്ട്. 
 
അതേസമയം, രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയാണ് വേഷമിടുന്നത്. ദം​ഗൽ ഒരുക്കിയ നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് സം​ഗീത സംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ ഇതിഹാസം എആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mamitha Baiju: സംഗീത്-ആഷിക് ഉസ്മാൻ സിനിമ ഉടൻ ഒന്നും ഉണ്ടാകില്ല; കാരണം മമിത ബൈജു?